Posted On
date_range Updated On
date_range ഏക സിവിൽ കോഡ്: കരട് കാണാതെ അഭിപ്രായം വേണ്ടെന്നാണ് കോൺഗ്രസ് തീരുമാനം -ശശി തരൂർ
തിരുവനന്തപുരം: ഏക സിവിൽ കോഡ് ബില്ലിന്‍റെ കരട് കാണാതെ അഭിപ്രായം പറയേണ്ടെന്നാണ് കോൺഗ്രസ് തീരുമാനമെന്ന് ശശി തരൂർ. ബില്ലിന് പിന്നിലെ ബി.ജെ.പിയുടെ രാഷ്ട്രീയ ഉദ്ദേശത്തിലും പ്രേരണയിലും വലിയ സംശയമുണ്ട്. ബിൽ ഏതെങ്കിലും വിഭാഗത്തിന്‍റെ അവകാശത്തെ ലംഘിക്കുകയാണെങ്കിൽ എതിർക്കും.
കരട് ഇറക്കിയശേഷം എന്താണ് അതിലുള്ളതെന്നും ഏതൊക്കെ സമുദായത്തെ ബാധിക്കുമെന്നതും ഏത് വിധത്തിലാണ് ബാധിക്കാൻ പോകുന്നതെന്നും മനസ്സിലാക്കണം. ഇതൊന്നും മനസ്സിലാക്കാതെ എങ്ങനെ സംസാരിക്കും. തനിക്ക് സി.പി.എമ്മിന് വേണ്ടിയോ ലീഗിന് വേണ്ടിയോ സംസാരിക്കാനുള്ള അവകാശമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.