കൊച്ചി: രാജ്യത്ത് ഏക സിവിൽകോഡ് ഏകപക്ഷീയമായി നടപ്പാക്കരുതെന്ന് ലത്തീൻ സഭ. നേരത്തെ നിയമവിദഗ്ധർ തള്ളിക്കളഞ്ഞ വിഷയം അഭിപ്രായ സമന്വത്തിലൂടെയല്ലാതെ നടപ്പിലാക്കാൻ ശ്രമിക്കരുതെന്നും ലത്തീൻ സഭ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നുദിവസമായി ഇടക്കൊച്ചിയിൽ നടക്കുന്ന ഉന്നത നയരൂപീകരണ സമിതിയായ കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിലാണ് സഭ ഏക സിവിൽകോഡ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.
'രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും കാത്തു സൂക്ഷിക്കുന്നതാവണം ഏത് സിവിൽകോഡും. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും ഭരണഘടന ഉറപ്പാക്കുന്ന മതസ്വാതന്ത്ര്യവും ഹനിക്കപ്പെടരുത്. ഏകീകൃത സിവിൽ കോഡ് നിലവിൽ പ്രസിദ്ധീകരിച്ചിട്ടുമില്ല. സമാനമായ വിഷയമുണ്ടായ സമയത്തെല്ലാം നടപ്പാക്കേണ്ടെന്ന് പറഞ്ഞ് നിയമവിദഗ്ധർ തള്ളിക്കളഞ്ഞ വിഷയമാണ് ഏക സിവിൽകോഡ്' -സഭ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.