Posted On
date_range Updated On
date_range വൈത്തിരി റോഡരികിൽ വയോധികൻ മരിച്ച നിലയിൽ
താമരശ്ശേരി: വൈത്തിരിക്കടുത്ത് ദേശീയ പാതയോരത്തെ കൃഷിയിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ചേലോടു റോഡിനോട് ചേർന്ന കൃഷിയിടലാണ് കേണിച്ചിറ സവദേശി പുലിക്കുന്നിൽ കേശവൻ (70) നെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്താണെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ വസ്ത്രത്തിൽ നിന്ന് ആത്മഹത്യാകുറിപ്പും കണ്ടെത്തി.
വ്യാഴാഴ്ച രാവിെല തോട്ടം തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ശരീരത്തിൽ പരിക്കേറ്റ പാടുകളുണ്ടായിരുന്നു. വൈത്തിരി സി.ഐ അബ്ദുൽ ഷെരീഫിെൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.