കൊളത്തൂർ (മലപ്പുറം): മൂന്ന് മാസത്തോളം മുമ്പ് മരിച്ച ഗൃഹനാഥെൻറ മൃതദേഹം സംസ്കരിക്കാത്ത നിലയിൽ വീട്ടിലെ പൂട്ടിയിട്ട മുറിയിൽ കണ്ടെത്തി. കൊളത്തൂർ പാറമ്മലങ്ങാടി വാഴയിൽ സെയ്ദിെൻറ (50) മൃതദേഹമാണ് ഭാര്യയും രണ്ട് മക്കളും മരണം പുറത്തറിയിക്കാതെ സൂക്ഷിച്ചത്. അന്ധവിശ്വാസത്തിെൻറ പേരിലാണ് മൃതദേഹം സൂക്ഷിച്ചെതന്നാണ് പൊലീസിന് ബന്ധുക്കളിൽനിന്ന് ലഭിച്ച സൂചന.
വീണ്ടും ജീവൻ വരുമെന്ന പ്രതീക്ഷയിലായിരുന്നു ഇവരത്രെ. ദുർഗന്ധമറിയാതിരിക്കാൻ കുന്തിരിക്കം പുകച്ചിരുന്നു. ഭാര്യയും മക്കളും പൊലീസ് കസ്റ്റഡിയിലാണ്. വിവാഹം ക്ഷണിക്കാനെത്തിയ ബന്ധു ഗൃഹനാഥനെ അന്വേഷിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടുകാരുടെ മറുപടിയിൽ സംശയം തോന്നിയതിനെതുടർന്ന് പൂട്ടിയിട്ട മുറി തുറക്കാനാവശ്യപ്പെെട്ടങ്കിലും തയാറായില്ല. ബലം പ്രയോഗിച്ച് തുറന്നപ്പോഴാണ് വെള്ളത്തുണിയിൽ പൊതിഞ്ഞ മൃതദേഹം കണ്ടത്. ഉടൻ കൊളത്തൂർ പൊലീസിൽ അറിയിച്ചു. പെരിന്തൽമണ്ണ സി.െഎ സാജു കെ. എബ്രഹാം, എസ്.െഎ സുരേഷ്ബാബു എന്നിവർ സ്ഥലത്തെത്തി.
വിവരമറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടി. കുരുവമ്പലം സ്വദേശികളായ കുടുംബം രണ്ടുവർഷം മുമ്പാണ് ഇവിടെ താമസം തുടങ്ങിയത്. സെയ്ദിെൻറ ഭാര്യക്ക് മാനസികാസ്വാസ്ഥ്യമുള്ളമായി ബന്ധുക്കൾ പറയുന്നു. കുടുംബത്തിന് പുറംലോകവുമായി ബന്ധമില്ല. ഭാര്യയും 20ഉം 17ഉം വയസ്സുള്ളവരടക്കം മൂന്ന് മക്കളാണ് വീട്ടിലുള്ളത്. മകൻ മാത്രമാണ് വല്ലപ്പോഴും പുറത്തിറങ്ങാറുള്ളത്. മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചു. ഇക്കാര്യം അേന്വഷിച്ചുവരുന്നതായി പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.