പാലക്കാട്: കോട്ടുവായ്ക്കുശേഷം വായ അടക്കാനാവാതെ യാത്രക്കാരൻ കുഴഞ്ഞു. അടിയന്തര വൈദ്യസഹായം നൽകി റെയിൽവേ ഡിവിഷനൽ മെഡിക്കൽ ഓഫിസർ.
ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. കന്യാകുമാരിയിൽനിന്ന് ദിബ്രുഗഢിലേക്ക് പോവുകയായിരുന്ന വിവേക് എക്സ്പ്രസിൽ എത്തിയ യാത്രക്കാരനാണ് ദുരവസ്ഥയുണ്ടായത്. കോട്ടുവായ്ക്കിടെ താടിയെല്ലുകൾക്ക് സ്ഥാനചലനം സംഭവിക്കുന്ന അവസ്ഥയായിരുന്നു.
ഉടൻതന്നെ റെയിൽവേ ആശുപത്രിയിലെ ഡിവിഷനൽ മെഡിക്കൽ ഓഫിസർ പി.എസ്. ജിതിൻ എത്തി വൈദ്യസഹായം നൽകി. വായ പൂർവസ്ഥിതിയിലായതോടെ യാത്രക്കാരൻ വന്ന ട്രെയിനിൽതന്നെ യാത്ര തുടർന്നു. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ടെമ്പോറോമാൻഡിബുലാർ ജോയിന്റ് ഡിസ്‌ലൊക്കേഷൻ എന്ന അവസ്ഥയാണിത്. കീഴ്ത്താടിയെല്ലിന്റെ 'ബോൾ-ആൻഡ്-സോക്കറ്റ്' സന്ധി അതിന്റെ സാധാരണ സ്ഥാനത്തുനിന്ന് തെറ്റിപ്പോകുന്ന അവസ്ഥയാണിത്. ടി.എം.ജെ ഡിസ് ലോക്കേഷൻ സംഭവിച്ചാല്‍ വായ തുറന്ന അവസ്ഥയിൽ ലോക്ക് ആവുക, വേദന, സംസാരിക്കാനും വായ അടയ്ക്കാനുമുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.