Posted On
date_range Updated On
date_range നഴ്സുമാരുടെ സൂചന പണിമുടക്കും സെക്രേട്ടറിയറ്റ് മാർച്ചും 11ന്
കോഴിക്കോട്: യുനൈറ്റഡ് നഴ്സസ് അസോസിയേഷെൻറ നേതൃത്വത്തിൽ സംസ്ഥാനത്തെ പ്രൈവറ്റ് നഴ്സുമാരുെട സൂചന പണിമുടക്കും സെക്രേട്ടറിയറ്റ് മാർച്ചും ജൂലൈ 11ന് നടത്തുമെന്ന് സംഘടന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സുപ്രീംകോടതി നിർദേശപ്രകാരമുള്ള ശമ്പളവർധന ആവശ്യപ്പെട്ടാണിത്. വിവിധ ജില്ലകളിൽനിന്നുള്ള അമ്പതിനായിരത്തോളം നഴ്സുമാർ മാർച്ചിൽ പങ്കെടുക്കും. 20ാം തീയതി നടക്കുന്ന മന്ത്രിതല ചർച്ചയിൽ ശമ്പളകാര്യത്തിൽ തീരുമാനമായില്ലെങ്കിൽ സംസ്ഥാനത്തുടനീളം അനിശ്ചിതകാല സമരം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
യു.എൻ.എ സംസ്ഥാന പ്രസിഡൻറ് ജാസ്മിൻ ഷാ, സെക്രട്ടറി ജിതിൻ ലോഹി, ട്രഷറർ ബിപിൻ എൻ. പോൾ, കോഴിക്കോട് ജില്ല ഭാരവാഹികളായ അനു, മിനി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.