കള്ളവോട്ട് ചെയ്തത് യു.ഡി.എഫ് പ്രവർത്തകർ -ഇ.പി ജയരാജൻ

തിരുവനന്തപുരം: കാസർകോട്​ മണ്ഡലത്തിൽപെട്ട പിലാത്തറയിൽ നടന്നത്​ കള്ളവോട്ടാണെന്ന മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫീസ റുടെ സ്ഥിരീകരണം പുറത്തു വന്നതോടെ തെരഞ്ഞെടുപ്പ്​ ഓഫീസറെ തള്ളി മന്ത്രി ഇ.പി ജയരാജൻ രംഗത്ത്​. യു.ഡി.എഫ്​ പ്രവർത് തകരാണ്​ കള്ളവോട്ട്​ ചെയ്​തതെന്ന്​​ ഇ.പി. ജയരാജൻ പറഞ്ഞു.

ടാഗോർ വിദ്യാലയം തുടങ്ങി കണ്ണൂരിലെ നിരവധി ബൂത്തുകളിൽ യു.ഡി.എഫ് പ്രവർത്തകർ കള്ളവോട്ട് ചെയ്തിട്ടുണ്ട്. കള്ളവോട്ട് ചെയ്തിട്ടും വിജയിക്കാൻ സാധിക്കില്ലെന്ന് വന്നപ്പോഴാണ് യു.ഡി.എഫ് അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ചത്.

സർക്കാർ പ്രതിക്കൂട്ടിലല്ല. തെരഞ്ഞെടുപ്പ് കമീഷനും വോട്ടർമാരുമാണ് ഇവിടെ കക്ഷികൾ. യു.ഡി.എഫുകാർ ആരോപണമുന്നയിച്ചത് ത​​െൻറ പ്രദേശത്തെക്കുറിച്ചാണ്. യു.ഡി.എഫുകാർ പറയുന്ന ബൂത്തിൽ പോലും ഇത്തരമൊരു സംഭവം നടന്നിട്ടില്ല. അവിടെ ഓപൺ വോട്ടും സ്വന്തം വോട്ടും ചെയ്തിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫീസർ ഇത്തരമൊരു നിഗമനത്തിൽ എത്തിയത്​ എങ്ങനെയെന്ന്​ അറിയില്ല.​ സ്വന്തം വോട്ട്​ ചെയ്​ത ആൾക്ക്​ ഓപ്പൺവോട്ട്​ ചെയ്​തൂടെ എന്നും ജയരാജൻ ചോദിച്ചു.

സ്ത്രീകളെ പരസ്യമായി അപമാനിച്ച,​ അടിസ്ഥാനരഹിത വാർത്ത നൽകിയ മാധ്യമപ്രവർത്തക​െനതിരെ അവർ കോടതിയിൽ പോകും. ഇതേ മാധ്യമപ്രവർത്തകൻ നേര​േത്ത തനിക്കെതിരെ 50 കോടിയുടെ തേക്കുമരം കൊടുത്തുവെന്ന് ആരോപണം ഉന്നിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - udf workers did bogus vote allege EP Jayarajan -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.