ക്ഷേത്രങ്ങളിൽ ലൈബ്രറികൾ നിർമിക്കണം- ഐ.എസ്.ആർ.ഓ ചെയർമാൻ

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ലൈബ്രറികൾ നിർമിക്കണമെന്നാവശ്യപ്പെട്ട് ഐ.എസ്.ആർ.ഓ ചെയർമാൻ എസ്.സോമനാഥ്. ക്ഷേത്രങ്ങളിൽ ലൈബ്രറി നിർമിച്ചാൽ അത് യുവാക്കളെ അവിടേക്ക് ആകർഷിക്കുമെന്നും എസ്. സോമനാഥ് പറഞ്ഞു. തിരുവനന്തപുരം ശ്രീ ഉദിയന്നൂർ ദേവീക്ഷേത്രത്തിന്റെ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ധാരാളം യുവാക്കളെ താൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ യുവാക്കൾ വളരെ കുറവാണ്. യുവാക്കളെ ക്ഷേത്രങ്ങളിൽ എത്തിക്കാൻ ക്ഷേത്ര കമ്മിറ്റികൾ ശ്രമിക്കണം. അതിനായി എന്തുകൊണ്ട് ലൈബ്രറികൾ നിർമിച്ചുകൂടാ? ഇത് വായിക്കാൻ താല്പര്യമുള്ള യുവാക്കളെ ക്ഷേത്രങ്ങളിലേക്ക് ആകർഷിക്കാനും വൈകുന്നേരങ്ങളിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനും സഹായിക്കുമെന്നും എസ്. സോമനാഥ് പറഞ്ഞു.

Tags:    
News Summary - To build libraries in temples – ISRO Chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.