കോഴിക്കോട്ട് 17 വർഷത്തിനു ശേഷം എൽ.ഡി.എഫ് സീറ്റ് പിടിച്ചെടുത്ത് യു.ഡി.എഫ്
കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് നടന്ന കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളി ഒന്നാം വാർഡ് 17 വർഷത്തിനുശേഷം പിടിച്ചെടുത്ത് യു.ഡി.എഫ്. യു.ഡി.എഫ് സ്ഥാനാർഥി റസീന പൂക്കോട് 272 വോട്ടിനാണ് സി.പി.എമ്മിലെ രഹ്നയെ തോൽപിച്ചത്.
ഇടതുമുന്നണിയുടെ ഉറച്ച കോട്ടയായിരുന്ന വാർഡാണ് അട്ടിമറി ജയത്തോടെ യു.ഡി.എഫ് സ്വന്തമാക്കിയത്. സി.പി.എമ്മിലെ സജിത സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇതോടെ കിഴക്കോത്ത് എല്‍.ഡി.എഫിന്റെ അംഗസംഖ്യ രണ്ടിലൊതുങ്ങി.
കോഴിക്കോട് മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂര്‍ വാര്‍ഡില്‍ സി.പി.എമ്മിന്റെ എം.എം. രവീന്ദ്രന്‍ വിജയിച്ചു. 158 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ മണിയൂര്‍ നോര്‍ത്തില്‍ സി.പി.എമ്മിന്റെ എ. ശശിധരന്‍ വിജയിച്ചു.
340 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചത്. തുറയൂര്‍ ഗ്രാമപഞ്ചായത്തിലെ പയ്യോളി അങ്ങാടി വാര്‍ഡില്‍ മുസ്‍ലിം ലീഗിലെ നൗഷാദ് മാസ്റ്റര്‍ ജയിച്ചു. 381 വോട്ടുകള്‍ക്കാണ് ഇടത് സ്വതന്ത്രനെ പരാജയപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.