Posted On
date_range Updated On
date_range യു.ഡി.എഫിെൻറ രാപകൽ സമരം മാർച്ച് മൂന്നിലേക്ക് മാറ്റി
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾക്ക് എതിരെ യു.ഡി എഫ് പ്രഖ്യാപിച്ച നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള രാപകൽ സമരം മാറ്റി. മാര്‍ച്ച് ഒന്നിനു നടത്താനിരുന്ന സമരം മൂന്നിലേക്കാണ് മാറ്റിയത്. ആറ്റുകാല്‍ പൊങ്കാല കാരണമാണ് മാറ്റിയതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചു.
മാര്‍ച്ച് മൂന്നാം തിയതി ആരംഭിച്ച് മാര്‍ച്ച് നാലിനു സമാപിക്കുന്ന രീതിയില്‍ പുന:ക്രമീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും പെട്രോള്‍ ഡീസല്‍ വര്‍ധനക്കെതിരെയുമാണ് യു.ഡി.എഫിെൻറ രാപകൽ സമരം.
യു.ഡി.എഫ് ഏകോപന സമിതി യോഗം ഈ മാസം 27 നു വൈകുന്നേരം മൂന്ന് മണിക്ക് കേൻറാണ്‍മെൻറ് ഹൗസില്‍ ചേരുമെന്നും കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.