സ്വർണകടത്ത് കേസ് പ്രതിയോടൊപ്പം യു.ഡി.എഫ് നേതാക്കൾ; ചിത്രം പുറത്ത്

കോ​ഴി​ക്കോ​ട്​: സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സി​ലെ പ്ര​തി​ക്കൊ​പ്പം ഇ​ട​ത്​ എം.​എ​ൽ.​എ​മാ​ർ നി​ൽ​ക്കു​ന്ന ചി​ത്ര​ത്തി​നു പി​ന്നാ​ലെ യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ൾ ഇ​തേ പ്ര​തി​ക്കൊ​പ്പം ഇ​രി​ക്കു​ന്ന ഫോ​േ​ട്ടാ​യും പു​റ​ത്താ​യി. ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സി​ലെ മൂ​ന്നാം പ്ര​തി  അ​ബു​ലൈ​സി​നൊ​പ്പം കോ​ഴി​ക്കോ​ട്​ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ടി. ​സി​ദ്ദീ​ഖ്, മു​സ്​​ലിം യൂ​ത്ത്​​ലീ​ഗ്​ സം​സ്​​ഥാ​ന ജ​ന. സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്​  എ​ന്നി​വ​ർ ഇ​രി​ക്കു​ന്ന ഫോ​േ​ട്ടാ​യാ​ണ്​ പു​റ​ത്തു​വ​ന്ന​ത്​.

അതേസമയം, അബുല്ലൈസിനെ വ്യക്തിപരമായി അറിയില്ലെന്ന് ടി. സിദ്ധീഖ് മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്തെ ചിത്രമാണിത്. അന്ന് പലരുമായും ഫോട്ടോയെടുത്തിരുന്നു. സ്വർണകടത്ത് കേസിലെ പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും സിദ്ധീഖ് വ്യക്തമാക്കി.അബുല്ലൈസുമായി ബന്ധമില്ലെന്ന് പി.കെ ഫിറോസും പറഞ്ഞു. ചിത്രത്തിന്‍റെ ആധികാരികത പരിശോധിക്കണം. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. ആരോപണം തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ഫിറോസ് മാധ്യമങ്ങളെ അറിയിച്ചു.

സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സി​ലെ മൂ​ന്നാം പ്ര​തി​യും ഡി.​ആ​ർ.​െ​എ ലു​ക്കൗ​ട്ട്​ നോ​ട്ടീ​സ്​  ഇ​റ​ക്കു​ക​യും ചെ​യ്​​ത അ​ബു​ലൈ​സി​നൊ​പ്പ​മാ​ണ്​ നേ​താ​ക്ക​ൾ ഇ​രി​ക്കു​ന്ന​ത്.  
യു.​എ.​ഇ​യി​ൽ​നി​ന്നു​ത​ന്നെ​യാ​ണ്​ ഇൗ ​ഫോ​േ​ട്ടാ​യും എ​ടു​ത്ത​തെ​ന്നാ​ണ്​ വി​വ​രം. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​ന്ദ​മം​ഗ​ല​ത്ത്​ സ്​​ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ടി. ​സി​ദ്ദീ​ഖ്​ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നാ​യി യു.​എ.​ഇ​യി​ൽ പോ​യ​പ്പോ​ൾ യൂ​ത്ത്​​ലീ​ഗ്​ ജ​ന.  സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ഇൗ ​സ​മ​യ​ത്ത്​ നി​ര​വ​ധി പേ​ർ കൂ​ടെ നി​ന്ന്​ ഫോ​േ​ട്ടാ​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​ബു​ലൈ​സി​നെ  ത​ങ്ങ​ൾ​ക്ക്​ അ​റി​യി​ല്ലെ​ന്നു​മാ​ണ്​ സി​ദ്ദീ​ഖും ഫി​റോ​സും ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. 
ദു​ബൈ​യി​ൽ​നി​ന്ന്​ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണം ക​ട​ത്തി​യ സം​ഘ​ത്തി​ലെ ഒ​ന്നാം പ്ര​തി കൊ​ടു​വ​ള്ളി പ​ട​നി​ലം ആ​രാ​​മ്പ്രം മ​ട​വൂ​ർ  എ​ടാ​യി​പൊ​യി​ൽ ടി.​എം. ഷ​ഹ​ബാ​സി​നെ 2015 ആ​ഗ​സ്​​റ്റി​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഒാ​ഫ്​ റ​വ​ന്യൂ ഇ​ൻ​റ​ലി​ജ​ൻ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. ര​ണ്ടു​ മാ​സം  ജ​യി​ലി​ൽ കി​ട​ന്ന ഷ​ഹ​ബാ​സ്​ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു. ഇൗ ​കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​ണ്​ അ​ബു​ലൈ​സ്. സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സി​ലെ പ്ര​തി കാ​രാ​ട്ട്​ ഫൈ​സ​ലി​​െൻറ വാ​ഹ​ന​ത്തി​ൽ, ജ​ന​ജാ​ഗ്ര​ത യാ​ത്ര ന​യി​ച്ചെ​ത്തി​യ സി.​പി.​എം സെ​ക്ര​ട്ട​റി  കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​നെ ആ​ന​യി​ച്ച​ത്​ വി​വാ​ദ​മാ​യി​രു​ന്നു. 

വി​ഷ​യ​ത്തി​ൽ ജാ​ഗ്ര​ത​ക്കു​റ​വ്​ സം​ഭ​വി​ച്ചെ​ന്ന്​ പാ​ർ​ട്ടി ത​ന്നെ കു​റ്റ​സ​മ്മ​തം  ന​ട​ത്തി​യ​തി​നു​ പി​ന്നാ​ലെ​യാ​ണ്​ ഇ​ട​ത്​ എം.​എ​ൽ.​എ​മാ​രാ​യ പി.​ടി.​എ. റ​ഹീ​മും കാ​രാ​ട്ട്​ റ​സാ​ഖും ദു​ബൈ​യി​ൽ പ്ര​തി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന​തി​​െൻറ  ഫോ​േ​ട്ടാ പു​റ​ത്തു​വ​ന്ന​ത്. ഇ​തോ​ടെ എ​ൽ.​ഡി.​എ​ഫി​നെ ക​ട​ന്നാ​ക്ര​മി​ച്ച യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ൾ ഇ​പ്പോ​ൾ ത​ങ്ങ​ളു​ടെ നേ​താ​ക്ക​ൾ ത​ന്നെ  പ്ര​തി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്രം പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ർ​ന്ന്​ പ്ര​തി​രോ​ധ​ത്തി​ലാ​യി.നേരത്തെ അ​ബു​ല്ലൈ​സി​നൊ​പ്പം ദു​ബൈ​യി​ലെ ച​ട​ങ്ങി​ൽ ഇടത് എം.​എ​ൽ.​എ​മാ​രാ​യ പി.​ടി.​എ. റ​ഹീം, കാ​രാ​ട്ട്​ റ​സാ​ഖ്​ എ​ന്നി​വ​ർ നി​ൽ​ക്കു​ന്ന​ ചി​ത്രം പുറത്തുവന്നിരുന്നു. 2016ലാ​ണ്​ ദു​ബൈ​യി​ലെ ച​ട​ങ്ങി​ൽ എം.​എ​ൽ.​എ​മാ​ർ പ​െ​ങ്ക​ടു​ത്ത​ത്. നെ​ടു​മ്പാ​ശ്ശേ​രി സ്വ​ർ​ണ​ക​ള്ള​ക്ക​ട​ത്ത്​ കേ​സി​ൽ പി​ടി​കി​ട്ടാ​നു​ള്ള പ്ര​തി​യാ​ണ്​ അ​ബു​ല്ലൈ​സ്.​ ഇ​യാ​ൾ​ക്കു​വേ​ണ്ടി ഡി.​ആ​ർ.​െ​എ ലു​ക്കൗ​ട്ട്​ നോ​ട്ടീ​സ്​ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - UDF Leaders Sharing Seat to Gold Smuggler abu Lays -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.