ഇന്ന് നടക്കാനിരുന്ന യു.ഡി.എഫ് ധർണ മാറ്റിവെച്ചു

തിരുവനന്തപുരം: പ്രവാസികളിൽ നിന്ന് ക്വാറന്‍റീൻ ഫീസ് ഈടാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് വെള്ളിയാഴ്ച നടത്താനിരുന്ന പ്രതിഷേധ ധർണ മാറ്റിവെച്ചു. യു.ഡി.എഫ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന എ.പി വീരേന്ദ്രകുമാറിന്‍റെ മരണത്തെ തുടർന്നാണ് സമരം മാറ്റിവെച്ചത്. മാറ്റിവെച്ച ധർണ നാളെ നടക്കുമെന്ന് നേതാക്കൾ അറിയിച്ചു.

വെള്ളിയാഴ്ച എല്ലാ ജില്ലയിലും കലക്ട്രേറ്റുകൾക്ക് മുന്നിൽ സമരം നടത്താനായിരുന്നു യു.ഡി.എഫിന്‍റെ തീരുമാനം. ക്വാറന്‍റീൻ നൽകുന്നതിന് ഏർപ്പെടുത്തിയ ഫീസ് പൂർണമായും ഒഴിവക്കണമെന്നാണ് ആവശ്യം.  

Tags:    
News Summary - UDF Dharna postponed- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.