യു.ഡി.എഫിന്‍റെ രാ​പ്പ​ക​ല്‍ സ​മ​രം തുടങ്ങി; സർക്കാറിന്‍റേത് കോടികളുടെ ധൂർത്തെന്ന് ഉമ്മൻചാണ്ടി

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സ പ്ര​വ​ര്‍ത്ത​ന​ത്തി​ലെ സ​ര്‍ക്കാ​റി​‍​​​െൻറ സ​മ്പൂ​ര്‍ണ ​പ​രാ​ജ​യം അടക്കമുള്ള കാര്യങ്ങൾ ചൂ​ണ്ടി​ക്കാ​ട്ടി​ യു.ഡി.എഫ് നടത്തുന്ന രാ​പ്പ​ക​ല്‍ സ​മ​രത്തിന് തുടക്കമായി. സെ​ക്ര​േ​ട്ട​റി​യ​റ്റി​ന്​ മു​ന്നി​ൽ നടന്ന സമരം മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു.

ധൂർത്തിനും ഇല്ലാത്ത അവകാശവാദത്തിനുള്ള പരസ്യത്തിനും വേണ്ടി കോടികളാണ് സർക്കാർ ചെലവഴിക്കുന്നതെന്ന് ഉമ്മൻചാണ്ടി ആരോപിച്ചു. പഞ്ചായത്ത് അടക്കം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയ പണം സർക്കാർ റദ്ദാക്കി. ഇത് കേരള ചരിത്രത്തിൽ ഉണ്ടാകാത്ത നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഉപദേശകന്മാരുടെ കൂട്ടമാണ് സംസ്ഥാന സർക്കാറിനെ വളഞ്ഞു വെച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റിന് ചുറ്റും കൈപിടിച്ച് നിൽക്കാനുള്ള ഉപദേശകരുണ്ട്. ക്യാബിനറ്റ് റാങ്കും കോടികൾ ചെലവഴിക്കുന്നവരും ഈ സംഘത്തിലുണ്ട്. ഇതു കൊണ്ട് എന്ത് മാറ്റമുണ്ടായി എന്ന് ജനങ്ങളോട് വിശദീകരിക്കാൻ സർക്കാറിന് സാധിച്ചിട്ടുണ്ടോ എന്ന് ഉമ്മൻചാണ്ടി ചോദിച്ചു.

പി.​എ​സ്.​എ​സി​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ര്‍ത്ത സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​​, സ​ര്‍ക്കാ​റിന്‍റെ അ​ഴി​മ​തി​, ധൂ​ര്‍ത്ത്, കെ​ടു​കാ​ര്യ​സ്ഥ​ത എന്നിവയും ചൂണ്ടിക്കാട്ടിയാണ് സമരം നടത്തുന്നത്. യു.​ഡി.​എ​ഫ് ജി​ല്ല​ാ ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ല​ക്‌​ട​റേ​റ്റു​ക​ള്‍ക്ക് മു​ന്നി​ലു​ം രാ​പ്പ​ക​ല്‍ സ​മ​രം നടത്തുന്നുണ്ട്.

അതേസമയം, തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ രാ​പ്പ​ക​ല്‍ സ​മ​രം സെ​പ്​​റ്റം​ബ​ര്‍ ആ​റി​നാണ്​ ന​ട​ക്കുക. കോ​ട്ട​യം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ സ​മ​രം പി​ന്നീ​ട്​ തീ​രു​മാ​നി​ക്കും.

Tags:    
News Summary - UDF Day Night Strike OOmmen Chandy -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.