അയവില്ലാതെ രാഷ്ട്രീയ ഉദ്വേഗം

തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി​യി​ലെ ച​ർ​ച്ച​യി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ലേ​ക്ക്​ പേ​രു​യ​ർ​ന്ന മൂ​വ​രും പി​ന്മാ​റാ​തെ വ​ന്ന​തോ​ടെ ​ഗ്രൂ​പ്പു​സ​മ​വാ​ക്യ​ങ്ങ​ളും സം​ഘ​ട​ന സ്വാ​ധീ​ന​വും ജ​ന​വി​കാ​ര​ത്തെ മ​റി​ക​ട​ക്കു​മോ എ​ന്ന രാ​ഷ്ട്രീ​യ ഉ​ദ്വേ​ഗ​ത്തി​ലാ​ണ്​ യു.​ഡി.​എ​ഫ്. കോ​ൺ​ഗ്ര​സ്​ സം​ഘ​ട​ന സം​വി​ധാ​ന​ത്തി​ലെ ​പ്ര​ബ​ല​വി​ഭാ​ഗ​വും എം.​എ​ൽ.​എ​മാ​രി​ൽ ഭൂ​രി​ഭാ​ഗ​വും രം​ഗ​ത്തു​ണ്ടെ​ങ്കി​ലും ജ​ന​വി​കാ​രം ഒ​പ്പ​മി​​ല്ലെ​ന്ന​താ​ണ്​ കെ.​സി വേ​ണു​ഗോ​പാ​ലി​ന്​ മു​ന്നി​ലെ വെ​ല്ലു​വി​ളി.

ഘ​ട​ക​ക​ക്ഷി​ക​ളു​ടെ​യും പാ​ർ​ട്ടി അ​ണി​ക​ളു​ടെ​യും പൊ​തു​സ​മൂ​ഹ​ത്തി​​ന്‍റെ​യും പി​ന്തു​ണ​യും സ്വാ​ഭാ​വി​ക നീ​തി​യു​മെ​ന്ന​താ​ണ്​ ​വി.​ഡി സ​തീ​ശ​ന്‍റെ പ്ല​സ്​ പോ​യ​ന്‍റു​ക​ൾ. തെ​രു​വി​ലെ പ്ര​ക​ട​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ നേ​താ​ക്ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി ആ​ഹ്വാ​നം ചെ​യ്​​തെ​ങ്കി​ലും ഇ​ത്ത​രം രീ​തി​ക​ൾ അ​ണി​ക​ളു​ടെ സ്വാ​ഭാ​വി​ക വി​കാ​ര​മെ​ന്ന വി​ല​യി​രു​ത്ത​ലു​മു​ണ്ട്. സീ​നി​യോ​റി​റ്റി പി​ടി​വ​ള്ളി​യാ​ക്കി​യാ​ണ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല ക​സേ​ര​ക്കു​ള്ള അ​വ​കാ​ശ​വാ​ദം ക​ടു​പ്പി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി പ​ദ​വി​ക്കാ​യു​ള്ള അ​വ​കാ​ശ​വാ​ദം അ​വ​സാ​ന നി​മി​ഷം വ​​രെ തു​ട​രു​ക​യും ഒ​ടു​വി​ൽ പി​ൻ​വാ​ങ്ങു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ ത​നി​ക്ക്​ അ​ർ​ഹ​ത​പ്പെ​ട്ട​താ​യി​ട്ടും ത്യ​ജി​ച്ചു​വെ​ന്ന പ്ര​തിഛാ​യ​യും ഒ​പ്പം സം​ഘ​ട​ന​പ​ര​മാ​യ വി​ല​പേ​ശ​ലി​നു​ള്ള ഉ​പാ​ധി​യു​മാ​ക്കി ഈ ​ത്യാ​ഗ​ത്തെ മാ​റ്റ​ലും ​കെ.​സി ല​ക്ഷ്യ​മി​ടു​ന്നെ​ന്ന സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്നു.

2019ൽ ​ചു​മ​ത​ല​യേ​റ്റ സം​ഘ​ട​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത്​ അ​ഞ്ച്​ വ​ർ​ഷം പി​ന്നി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ശേ​ഷി​ച്ചും. സ​മീ​പ​ഭാ​വി​യി​ൽ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് സ്ഥാ​നം അ​ട​ക്ക​മു​ള്ള​വ കെ.​സി ല​ക്ഷ്യം വെ​ക്കു​ന്നു​മു​ണ്ട്.

വി.​ഡി സ​തീ​ശ​നെ​ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ പ​റ​ഞ്ഞ ‘ജ​ന​വി​കാ​രം’ ത​ങ്ങ​ൾ​ക്ക്​ അ​നു​കൂ​ല​മാ​ക്കു​ന്ന വ്യാ​ഖ്യാ​ന​വു​മാ​യി ​കെ.​സി പ​ക്ഷം രം​ഗ​ത്തു​ണ്ട്. ജ​ന​പി​ന്തു​ണ​യാ​ർ​ജി​ച്ച​വ​രാ​ണ്​ ജ​യി​ച്ച്​ വ​ന്ന​വ​രെ​ന്നും ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗം ആ​രെ പി​ന്തു​ണ​ക്കു​ന്നു​വെ​ന്ന​താ​ണ്​ യ​ഥാ​ർ​ഥ ജ​ന​വി​കാ​ര​മെ​ന്നു​മാ​ണ്​ അ​വ​രു​ടെ വാ​ദം.

അ​തേ സ​മ​യം, വേ​ണു​ഗോ​പാ​ൽ പി​ടി​വ​ള്ളി​യാ​ക്കു​ന്ന എം.​എ​ൽ.​എ​മാ​രു​ടെ ത​ല​യെ​ണ്ണ​ത്തി​ലും വി.​ഡി പ​ക്ഷം സം​ശ​യ​മു​ന്ന​യി​ക്കു​ന്നു. എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ ​പോ​ലെ ഉ​ന്ന​ത​പ​ദ​വി​യി​ലു​ള്ള​യാ​ൾ കൂ​ടി മാ​റ്റു​ര​യ്ക്കു​ന്ന ഘ​ട്ട​ത്തി​ൽ എം.​എ​ൽ.​എ​മാ​രു​ടെ പി​ന്തു​ണ കി​ട്ടു​ന്ന​ത് സം​ഘ​ട​നാ​പ​ര​മാ​യ അ​ധി​കാ​ര പ​രി​ഗ​ണ​ന​ക​ൾ കാ​ര​ണ​മാ​ണെ​ന്നാ​ണ്​ വാ​ദം.

അ​തേ സ​മ​യം, ത​ല​സ്ഥാ​ന​ത്ത്​ വി.​ഡി അ​നു​കൂ​ല ​പ്ര​ക​ട​ന​ത്തി​നി​ടെ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ഫ്ല​ക്സ്​ കീ​റ​ൽ സ​തീ​ശ​നെ​തി​രാ​യ രാ​ഷ്ട്രീ​യ കു​റ്റ​മാ​യി സ്ഥാ​പി​ക്കാ​നാ​ണ്​ കെ.​സി പ​ക്ഷ​ത്തി​ന്‍റെ നീ​ക്കം. എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി​​ക്ക​സേ​ര​യി​ലേ​ക്കു​ള്ള മ​ത്സ​ര​ത്തി​ന് ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ചി​ത്രം കൂ​ടി ​ ഉ​പ​ക​ര​ണ​മാ​ക്കു​ന്നു​വെ​ന്ന വി​മ​ർ​ശ​ന​വും കോ​ൺ​ഗ്ര​സ്​ ക്യാ​മ്പി​ലു​ണ്ട്. ​

വി.​ഡി- കെ.​സി ത​ർ​ക്ക​ത്തി​നി​ടെ ഒ​ത്തു​തീ​ർ​പ്പ്​ മു​ഖ്യ​മ​​​ന്ത്രി​യാ​കാ​നാ​ണ്​ ചെ​ന്നി​ത്ത​ല​യു​ടെ നീ​ക്കം. ശ​രി​ക്കും കെ.​സി വേ​ണു​ഗോ​പാ​ലാ​ണ്​ ഇ​ക്കാ​ര്യം ല​ക്ഷ്യ​മി​​ട്ട​തെ​ങ്കി​ലും ​രം​ഗ​പ്ര​വേ​ശം നേ​ര​ത്തെ​യാ​യ​ത്​ വി​ന​യാ​യി.

ജ​ന​വി​ധി​ക്ക്​ ശേ​ഷം വി.​ഡി​യും ചെ​ന്നി​ത്ത​ല​യും ത​ർ​ക്ക​മു​ണ്ടാ​കു​ന്ന ഘ​ട്ട​ത്തി​ൽ ഹൈ​ക​മാ​ൻ​ഡ്​ പി​ന്തു​ണ​യി​ൽ ഒ​ത്തു​തീ​ർ​പ്പ്​ മു​ഖ്യ​മ​ന്ത്രി​യാ​യു​ള്ള രം​ഗ​പ്ര​വേ​ശ​മാ​യി​രു​ന്നു ​കെ.​സി ല​ക്ഷ്യം​വെ​ച്ച​ത്. എ​ന്നാ​ൽ, ജ​ന​വി​ധി​ക്ക്​ മു​ന്നേ കെ.​സു​ധാ​ക​ര​ന്‍റെ പ​ര​സ്യ​പ്ര​സ്താ​വ​ന​യോ​ടെ കെ.​സി നേ​ർ​ക്കു​നേ​ർ ച​ർ​ച്ച​ക​ളി​ൽ ക​ക്ഷി​യാ​യി. അ​തോ​ടെ ആ ​പ്ലാ​ൻ പാ​ളി.

നി​യ​മ​സ​ഭാ​ക​ക്ഷി​യി​ലെ ആ​ളെ​ണ്ണം നോ​ക്കി​യു​ള്ള മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ലെ കീ​ഴ്വ​വ​ഴ​ക്കം കേ​ര​ള​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​കി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ ഹൈ​ക​മാ​ൻ​ഡ്. ഒ​പ്പം ത​ന്നെ മു​ഖ്യ​മ​ന്ത്രി​യ​ല്ലെ​ങ്കി​ൽ മ​ന്ത്രി​സ​ഭ​യി​ലേ​​ക്കി​​ല്ലെ​ന്ന സ​തീ​ശ​ന്‍റെ നി​ല​പാ​ട്​ ജ​ന​വി​കാ​രം എ​തി​രാ​ക്കു​മെ​ന്ന​തും നേ​തൃ​ത്വ​ത്തി​ന്​ ബോ​ധ്യ​മു​ണ്ട്.

Tags:    
News Summary - UDF CM Tussle: Group Equations vs Public Sentiment in Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.