യു.ഡി.എഫ് മന്ത്രിസഭ വന്നാൽ കൊടുവള്ളിക്കാരുടെ ശബ്ദമായി മാറാൻ പി.കെ. ഫിറോസിന് കഴിയും -ഷാഫി പറമ്പിൽ

കോഴിക്കോട്: യു.ഡി.എഫ് മന്ത്രിസഭ വന്നാൽ കൊടുവള്ളിക്കാരുടെ ശബ്ദമായി മാറാൻ പി.കെ. ഫിറോസിന് കഴിയുമെന്ന് ഷാഫി പറമ്പിൽ എം.പി. നൽകിയിരിക്കുന്ന ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റാൻ കഴിയുന്ന ആളാണെന്നും കെ.ടി. ജലീൽ രാജിവെക്കാൻ പോരാടിയ ആളാണ് ഫിറോസെന്നും അദ്ദേഹം കൂട്ടിചേർത്തു. കോൺഗ്രസ് മത്സരിച്ച ഉപതെരഞ്ഞെടുപ്പിൽ എല്ലാ സ്ഥാനാർഥികളെയും വിജയിപ്പിക്കാൻ ഫിറോസ് പ്രവർത്തിച്ചിട്ടുണ്ട്.

കോൺഗ്രസ് പ്രവർത്തകരുടെ തലക്ക് അടിച്ച് അതിനെ ജീവൻ രക്ഷാപ്രവർത്തനം എന്ന് പറയുന്ന മുഖ്യമന്ത്രിയുടെ നിലപാടുകൾക്കെതിരെ പോരാടിയ യുവാക്കൾ ആഗ്രഹിക്കുന്നത് ഫിറോസ് ജയിക്കണമെന്നാണ്. എൽ.ഡി.എഫിന്റെ ബോർഡ് കാണുമ്പോൾ ജനം യു.ഡി.എഫിന് വോട്ട് ചെയ്യും. ഹർഷിനയുടെ അവസ്ഥ എല്ലാവരും കണ്ടതാണ്. അവരെ ചേർത്തു പിടിക്കാൻ സർക്കാറിന് കഴിഞ്ഞില്ല. 140 മണ്ഡലങ്ങളിലേക്കും ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് യു.ഡി.എഫാണ്. പാലക്കാട് സി.പി.എം-ബി.ജെ.പി ഡീലുകൾ പുറത്തുവന്നിട്ടുണ്ട്. സിറ്റിങ് എം.എൽ.എ സി.സി. മുകുന്ദനും രാജേന്ദ്രനും അജിത് വൈക്കവും ബി.ജെ.പിയിൽ പോയെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

കാരാട്ട് റസാഖിനെ സംരക്ഷിക്കുമെന്ന് കൊടുവള്ളി യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ഫിറോസ്. യു.ഡി.എഫിൽ ഒരാൾ മുഖ്യമന്ത്രിയാക്കും ആ മുഖ്യമന്ത്രി മൈക്കിൽ സംസാരിക്കുമ്പോൾ തകരാർ സംഭവിച്ചാൽ മൈക്ക് ഓപ്പറേറ്ററോട് ക്ഷുഭിതനാക്കില്ല. പ്രസംഗം നന്നായി എന്ന് പറഞ്ഞാൽ അവതാരികയെ ആക്ഷേപിക്കില്ല. നാലു വോട്ടന് വേണ്ടി ഹിന്ദുവിനെയും മുസ് ലിമിനെയും ക്രൈസ്തവരെയും തമ്മിലടിപ്പിക്കില്ലെന്നും പി.കെ. ഫിറോസ് കൂട്ടിചേർത്തു.

Tags:    
News Summary - If the UDF government comes to power, PK Feroz can become the voice of the Koduvally people - Shafi Parambil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.