തിരുവനന്തപുരം: ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഉദയകുമാർ എന്ന യുവാവിനെ ഉരുട്ടിക്കൊന്ന കേസിൽ കുറ്റക്കാരെ കോടതി ചൊവ്വാഴ്ച പ്രഖ്യാപിക്കും. തിങ്കളാഴ്ച കേസ് പരിഗണിച്ചെങ്കിലും കോടതി വിശദീകരണങ്ങൾ ആരാഞ്ഞശേഷം നടപടികൾ മാറ്റിവെക്കുകയായിരുന്നു. കേസിൽ പുതിയ പ്രതികളെ ചേർക്കാൻ സാധ്യത കാണുന്നതായി കോടതി വ്യക്തമാക്കി. വിചാരണസമയത്ത് കൂറുമാറിയ മുഖ്യസാക്ഷി സുരേഷ് കുമാറിനെതിരെയും വ്യാജ എഫ്.ഐ.ആർ തയാറാക്കാൻ സഹായിച്ചെന്ന് സാക്ഷി ആരോപിച്ചവർക്കെതിരെയും കോടതി നിയമനടപടി സ്വീകരിക്കുമെന്ന സൂചനയും നൽകി.
തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി നാസറാണ് കേസ് പരിഗണിക്കുന്നത്. ഡിവൈ.എസ്.പി ഇ.കെ. സാബു, സി.െഎമാരായ ടി. അജിത്കുമാർ, ഹരിദാസ്, കോൺസ്റ്റബിൾമാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവരാണ് പ്രതികൾ. എന്നാൽ, നാലാം പ്രതി സോമൻ വിചാരണ വേളയിൽ മരിച്ചു. 2005 സെപ്റ്റംബർ 27ന് ഉച്ചക്ക് 1.30നാണ് ശ്രീകണ്ശ്വേരം പാർക്കിൽനിന്ന് ഇ.കെ. സാബുവിെൻറ നേതൃത്വത്തിലെ പൊലീസ് സംഘം ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. അതിനുശേഷം ഫോർട്ട് പൊലീസ് സ്റ്റേഷനിൽെവച്ച് ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.