Posted On
date_range Updated On
date_range ടാക്സി ഡ്രൈവറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: യൂബർ ടാക്സി ഡ്രൈവറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തേവര ശ്രീകൃഷ്ണയിൽ താസമസിച്ചിരുന്ന ചിദംബരൻ (41) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.30 ഒാടെയാണ് കടവന്ത്ര കെ.പി. വേള്ളാൻ റോഡിൽ െഎ.സി.െഎ.സി.െഎ ബാങ്കിന് മുൻവശത്തായി നിർത്തിയിട്ട കാറിൽ മൃതദേഹം കണ്ടത്. പൊലിസ് എത്തി ലോക്ക് ചെയ്തിരുന്ന കാർ തുറന്ന് പരിശോധിക്കുകയായിരുന്നു.
ദേഹത്ത് പരിക്കേറ്റ പാടുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് പൊലിസ് പറഞ്ഞു. യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന ചിദംബരൻ തിരുവനന്തപുരം സ്വദേശിയാണ്. എറണാകുളത്ത് വാടകക്ക് താമസിക്കുകയായിരുന്നു. സൗത്ത് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ േപാസ്റ്റ് മോർട്ടം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.