തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ അധികാരത്തിൽവന്നതിനുശേഷം രജിസ്റ്റർ ച െയ്തത് 53 യു.എ.പി.എ കേസുകൾ. എറണാകുളം റൂറൽ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാ ണ് കൂടുതൽ കേസുകൾ. തെക്കൻ കേരളത്തിൽ കേസുകളൊന്നും എടുത്തിട്ടില്ല.
കഴിഞ്ഞ യു.ഡി.എഫ ് സർക്കാറിെൻറ കാലത്ത് 2011 മേയ് മുതൽ 2016 മേയ് വരെ 136 കേസുകളാണ് രജിസ്റ്റർ ചെയ്തത്. യു.എ.പ ി.എ നിയമം ദുരുപയോഗം ചെയ്യുന്നെന്ന ആക്ഷേപങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ 2017ൽ കേസുകള്‍ പുനരവലോകനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മിക്ക കേസുകളിലും പൊലീസ് ജാഗ്രത ക ാട്ടിയില്ലെന്ന് ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സമിതി വിലയിരുത്തുകയും ചെയ്തു. ജില് ല പൊലീസ് മേധാവിമാരുടെ മുന്‍കൂര്‍ അനുമതിവാങ്ങാതെ സ്റ്റേഷൻ തലത്തില്‍ യു.എ.പി.എ ചുമ ത്തരുതെന്ന കര്‍ശനനിര്‍ദേശവും മുഖ്യമന്ത്രി നല്കി. ഇതിെൻറ തുടര്‍ച്ചയായായിരുന്നു കേസുകളുടെ പുനഃപരിശോധന.
അങ്ങനെ സംസ്ഥാനത്ത് യു.എ.പി.എ ചുമത്തി രജിസ്റ്റര്‍ചെയ്ത 162 കേസുകളില്‍ 42 എണ്ണം നിലനില്‍ക്കില്ലെന്ന് ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തി. ഈ കേസുകളില്‍ യു.എ.പി.എ ഒഴിവാക്കാനായി കോടതികളില്‍ അപേക്ഷ നല്‍കുകയും ചെയ്തു.
യു.എ.പി.എ: ഇൗ വർഷം രജിസ്റ്റർ ചെയ്തത് അഞ്ച് കേസുകൾ
തിരുവനന്തപുരം: നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം (യു.എ.പി.എ) പ്രകാരം ഇൗ വർഷം ഇതുവരെ പിണറായി സർക്കാർ രജിസ്റ്റർ ചെയ്തത് അഞ്ച് കേസുകൾ. യു.എ.പി.എ പോലുള്ള കരിനിയമം ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി ആവർത്തിക്കുേമ്പാഴാണ് നിയമത്തിെൻറ ദുരുപയോഗം തുടരുന്നത്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് കേസുകളെടുത്തത്. എല്ലാം പോസ്റ്ററുകളുമായി ബന്ധപ്പെട്ടുള്ളവ. ഇതിൽ ഒരാൾ രണ്ട് മാസത്തോളം അറസ്റ്റിലാവുകയും മറ്റുപലരും അറസ്റ്റ് ഭീഷണി നേരിടുകയുമാണ്.
1. കോഴിക്കോട് ഫേറാക്ക് പൊലീസ് സ്റ്റേഷൻ: ക്രൈം 326/19. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തുള്ള സി.പി.െഎ (മാവോയിസ്റ്റ്) പോസ്റ്ററിന് എതിരെയാണ് യു.എ.പി.എ 18, 20, 38, 39 വകുപ്പുകൾ പ്രകാരം കേസ്. അന്വേഷണത്തിലുള്ള കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
2. പാണ്ടിക്കാട് പൊലീസ് സ്റ്റേഷൻ: ക്രൈം 57/19. സി.പി. ജലീലിെൻറ വധത്തിൽ പൊലീസിന് എതിരെ പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പുരോഗമന യുവജന പ്രസ്ഥാനത്തിെൻറ പേരിൽ പോസ്റ്റർ പതിച്ചതിനാണ് ഇന്ത്യൻ പീനൽ കോഡ് 153, 124 (എ) വകുപ്പും യു.എ.പി.എ 39ാം വകുപ്പും പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. േപാസ്റ്ററിൽ പേരും ഫോൺ നമ്പറും ഉണ്ടായിരുന്ന സി.പി. നഹാസും ശ്രീകാന്തും അറസ്റ്റ് ഭീഷണിയിലാണ്. കേസിൽ അന്വേഷണം നടക്കുകയാണ്.
3. നിലമ്പൂർ പൊലീസ് സ്റ്റേഷൻ: ക്രൈം 163/ 19. സി.പി. ജലീലിെൻറ വധത്തിൽ സുപ്രീംകോടതി മാർഗനിർേദശപ്രകാരം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിെൻറ പോസ്റ്ററിന് എതിരെയാണ് യു.എ.പി.എ 143, 124(എ), 153, 149 വകുപ്പുകളും 38, 39 വകുപ്പുകളും പ്രകാരമുള്ള കേസ്.
4. ഇരിട്ടി പൊലീസ് സ്റ്റേഷൻ: ക്രൈം 235/19. സി.പി. ജലീലിെൻറ വധത്തിൽ പൊലീസിന് എതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പുരോഗമന യുവജന പ്രസ്ഥാനത്തിെൻറ പോസ്റ്ററിന് എതിരെയാണ് കേസ്. ലുക്മാൻ പള്ളിക്കണ്ടിയെ അറസ്റ്റ് ചെയ്ത് രണ്ട് മാസം റിമാൻഡ് ചെയ്തു. ഒടുവിൽ കേരള ഹൈകോടതി ജാമ്യം അനുവദിച്ചു. കേസ് അന്വേഷണത്തിലാണ്.
5. ആറളം പൊലീസ് സ്റ്റേഷൻ: ക്രൈം 103/ 19. സി.പി. ജലീലിെൻറ വധത്തിൽ പൊലീസിന് എതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പുരോഗമന യുവജന പ്രസ്ഥാനത്തിെൻറ പോസ്റ്ററിന് എതിരെ യു.എ.പി.എ 38, 39 വകുപ്പുകൾ പ്രകാരമാണ് കേസ്. ഇൗ കേസിലും ലുക്മാൻ പള്ളിക്കണ്ടി അറസ്റ്റ് ചെയ്യപ്പെട്ട് രണ്ട് മാസം റിമാൻഡിലായി. ഒടുവിൽ കേരള ഹൈകോടതി ജാമ്യം അനുവദിച്ചു. കേസ് അന്വേഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.