യു.​എ.​പി.​എ പുനഃപരിശോധന: അവ്യക്​തതയേറെ

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ എ​തി​രെ യു.​എ.​പി.​എ ചു​മ​ത്തി​യ ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക് കു​മെ​ന്ന്​ സി.​പി.​എം ആ​വ​ർ​ത്തി​ക്കു​േ​മ്പാ​ഴും അ​ത്​ പ്രാ​വ​ർ​ത്തി​ക​മാ​വി​ല്ലെ​ന്നാ​ണ് സൂ​ച​ന. റി​ട്ട. ​ ജ​ഡ്​​​ജി പി.​എ​സ്. ഗോ​പി​നാ​ഥ​ൻ അ​ധ്യ​ക്ഷ​നാ​യ പ​രി​ശോ​ധ​ന​സ​മി​തി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ മാ​ത്ര​മ േ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യൂ​വെ​ന്നാ​ണ് സ​ർ​ക്കാ​ർ വാദം​. എ​ന്നാ​ൽ ഗോ​പി​നാ​ഥ​ൻ ക​മ്മി​റ്റി യു.​എ.​പി.​എ കേ​സു​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്കാ​നു​ള്ള ക​മ്മി​റ്റി​യ​ല്ലെ​ന്ന്​ മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ർ​ത ്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

യു.​എ.​പി.​എ നി​യ​മ​ത്തി​ലെ അ​ഞ്ചാം വ​കു​പ്പ്​ പ്ര​കാ​രം അ​ന്വേ​ഷ​ണ​ശേ​ ഷം കേ​സു​ക​ൾ പ​രി​േ​ശാ​ധി​ച്ച്​ പ്ര​തി​ക​ളാ​ക്കി​യ​വ​രെ വി​ചാ​ര​ണ ചെ​യ്യാ​മോ​യെ​ന്ന്​ സ​ർ​ക്കാ​റി​ന്​ ശ ി​പാ​ർ​ശ ചെ​യ്യാ​ൻ ഒ​രു ക​മ്മി​റ്റി​യെ നി​യ​മി​ക്ക​ണം. അ​ത്പ്ര​കാ​ര​മാ​ണ്​ 2018 ജ​നു​വ​രി അ​ഞ്ചി​ന്​ ഗോ​പി​ന ാ​ഥ​ൻ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്ന​ത്.

ഇൗ ​സ​മി​തി​ക്ക്​ യു.​എ.​പി.​എ കേ​സ്​ പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ അ​ ധി​കാ​ര​മി​ല്ല. വി​ചാ​ര​ണ വേ​ണ​മോ വേ​ണ്ട​യോ എ​ന്ന്​ സ​ർ​ക്കാ​റി​നോ​ട്​ ശി​പാ​ർ​ശ ചെ​യ്യാ​ൻ മാ​ത്ര​മാ​ണ് ​ ക​ഴി​യു​ക. അ​തു​കൊ​ണ്ടു​ത​ന്നെ കോ​ഴി​ക്കോ​ട്ട്​​ യു.​എ.​പി.​എ ചു​മ​ത്തി​യ കേ​സ്​ പ​രി​ശോ​ധി​ക്കാ​ൻ ഗോ ​പി​നാ​ഥ​ൻ ക​മ്മി​റ്റി​ക്ക്​ ക​ഴി​യി​ല്ലെ​ന്ന്​ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

യു.എ.പി.എ ചുമത്തിയത് പുനഃപരിശോധിക്കണം -വീരേന്ദ്രകുമാര്‍

കോഴിക്കോട്: സി.പി.എം പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ക്കുമേല്‍ യു.എ.പി.എ ചുമത്തിയത് പുനഃപരിശോധിക്കണമെന്ന് എം.പി. വീരേന്ദ്രകുമാര്‍ എം.പി ആവശ്യപ്പെട്ടു. കരിനിയമം കേരളത്തില്‍ പ്രയോഗിക്കാന്‍ പാടില്ലായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ ഉപദേശിക്കുന്നവരും പൊലീസും ശ്രദ്ധിക്കണമായിരുന്നു. പ്രശ്‌നങ്ങള്‍ വിലയിരുത്തി സര്‍ക്കാര്‍ ശരിയായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രിയുടെ അറിവില്ലാതെ പൊലീസ് യു.എ.പി.എ ചുമത്തുമോ എന്ന ചോദ്യത്തിന്, എല്ലാം അദ്ദേഹം അറിഞ്ഞുകൊള്ളണമെന്നില്ല എന്നായിരുന്നു​ വീരേ​ന്ദ്രകുമാറി​​െൻറ മറുപടി.

എല്ലാ യു.എ.പി.എ കേസുകളും പിൻവലിക്കണം -റെഡ്​ഫ്ലാഗ്​
കോഴിക്കോട്​: മാവോവാദി​ ലഘുലേഖകൾ കൈവശംവെച്ചുവെന്ന്​ ആരോപിച്ച്​ ഇടതുപക്ഷ രാഷ്​ട്രീയ പ്രവർത്തകർകൂടിയായ രണ്ടു വിദ്യാർഥികളെ യു.എ.പി.എ ചുമത്തി ജയിലിലടച്ച പൊലീസ്​ നടപടിയെ ശക്​തമായി അപലപിക്കുന്നതായി​ സി.പി.ഐ^എം.എൽ റെഡ്​ഫ്ലാഗ്​ സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ. നോട്ടീസ്​ വിതരണം ചെയ്​തെന്നും പുസ്​തകം വായിച്ചുവെന്നും മറ്റും ആരോപിച്ച്​ ആളുകൾക്കെതിരെ കേസെടുക്കുന്നതും കരിനിയമങ്ങൾ പ്രയോഗിച്ച്​ തടവിലാക്കുന്നതും ഫാഷിസത്തി​​െൻറ അധികാര പ്രയോഗമാണ്​. അതൊരിക്കലും ഇടതുപക്ഷത്തി​​െൻറയോ ജനാധിപത്യ ശക്​തികളുടെയോ നയമാവില്ല. കോഴിക്കോ​േട്ടത്​ ഉൾപ്പെടെ യു.എ.പി.എ ചുമത്തപ്പെട്ട എല്ലാ കേസുകളും പിൻവലിക്കാനും ആ കരിനിയമം പ്രയോഗിക്കില്ലെന്ന്​ പരസ്യമായി പ്രഖ്യാപിക്കാനും കേരള സർക്കാർ തയാറാവണം -പ്രസ്​താവനയിൽ പറഞ്ഞു.


ഭരണകൂടത്തെ ചോദ്യംചെയ്യുന്നവരെ ദേശവിരുദ്ധരാക്കുന്നു -ഫ്രറ്റേണിറ്റി
കോഴിക്കോട്​: സംസ്ഥാന സര്‍ക്കാറി​​െൻറ അനീതികളെ ചോദ്യംചെയ്യുന്നവരെ ദേശവിരുദ്ധരാക്കുന്ന സംഘ്​പരിവാര്‍ സമീപനമാണ് പിണറായി സര്‍ക്കാറും സ്വീകരിക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്‌മ​െൻറ്​. ലഘുലേഖ കൈവശംവെച്ച നിയമവിദ്യാര്‍ഥി അലന്‍ ഷുഹൈബിനും താഹക്കുമെതിരെ യു.എ.പി.എ ചുമത്തിയ സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

പൗരന്മാരെ വെടിവെച്ചുകൊല്ലുന്ന ഭരണകൂട ഭീകരതയാണ് അഗളിയില്‍ സംഭവിച്ചത്. അതിനെ ചോദ്യംചെയ്യുന്നത് ദേശവിരുദ്ധമായി ചിത്രീകരിക്കുകയും പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള മൗലികാവകാശത്തെ റദ്ദുചെയ്യുകയുമാണ് ഇടതുപക്ഷ സർക്കാർ. യു.എ.പി.എ പിന്‍വലിക്കുകയും അറസ്​റ്റിലായ വിദ്യാർഥികളെ വിട്ടയക്കുകയും ചെയ്യണമെന്ന് സെക്ര​േട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡൻറ്​ ഷംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എസ്. നിസാര്‍, വൈസ് പ്രസിഡൻറുമാരായ അനീഷ് പാറമ്പുഴ, ഫസ്‌ന മിയാന്‍, സെക്രട്ടറിമാരായ തമന്ന സുല്‍ത്താന, നഈം ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.


അല​​െൻറ വീട്​ മന്ത്രി തോമസ്​ ​െഎസക്​​ സന്ദർശിച്ചു
കോഴിക്കോട്​​: യു.എ.പി.എ ചുമത്തി ജയിലിലടച്ച തിരുവണ്ണൂർ പാലാട്ട്​ നഗർ അലൻ ഷുഹൈബി​​െൻറ വീട്​ ധനമന്ത്രി ടി.എം. തോമസ്​ ​െഎസക്​ സന്ദർശിച്ചു. ഞായറാഴ്​ച രാത്രിയാണ്​ മന്ത്രി വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചത്​. യു.എ.പി.എ കരിനിയമം ചുമത്തിയതിനോട്​ യോജിപ്പില്ലെന്നും അത്​ പിൻവലിക്കാനാവശ്യമായ നടപി സ്വീകരിക്കുമെന്നും മന്ത്രി കുടുംബത്തോട്​ പറഞ്ഞു. വിവിധ പരിപാടികളിൽ പ​െങ്കടുക്കാനായി ഞായറാഴ്​ച രാവിലെ മുതൽ മന്ത്രി കോഴിക്കോട്ടുണ്ട്​. ​പാർട്ടിനേതാക്കളോ കൂടുതൽ പൊലീസോ ഇല്ലാ​െത ഗൺമാനൊപ്പമാണ്​ മന്ത്രി വീട്ടിലെത്തിയത്​. മന്ത്രിക്കുപിന്നാലെ സി.പി.എം ജില്ല ​െസക്രട്ടറി പി. മോഹനനും അല​​െൻറ വീട്​ സന്ദർശിച്ചു.

യു.എ.പി.എ: പരസ്യ പ്രതികരണവുമായി സി.പി.എം സൗത്ത്​ ഏരിയ കമ്മിറ്റിയും
കോഴിക്കോട്: സി.പി.എം ജില്ല കമ്മിറ്റിക്കുപിന്നാലെ സൗത്ത്​ ഏരിയ കമ്മിറ്റിയും യു.എ.പി.എക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്ത്​. മാവോവാദി​ ബന്ധം ആരോപിച്ച് അറസ്​റ്റുചെയ്ത അലൻ ഷുഹൈബി​െൻറയും ത്വാഹ ഫസലി​​െൻറയും പേരിൽ യു.എ.പി.എ ചുമത്തിയ നടപടി പിൻവലിക്കണമെന്ന് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ഇരുവരും ഉൾപ്പെടുന്ന ഏരിയ കമ്മിറ്റിയാണ്​ കോഴിക്കോട്​ സൗത്ത്​.

ലഘുലേഖയോ നോട്ടീസോ കൈവശം വെക്കുന്നത് യു.എ.പി.എ ചുമത്തത്തക്ക കുറ്റമല്ല. ശനിയാഴ്ച അറസ്​റ്റുചെയ്ത ഇരുവർക്കുമെതിരെ ഉടനെതന്നെ ധിറുതി പിടിച്ച് പൊലീസ് യു.എ.പി.എ ചുമത്തുകയായിരുന്നു. പൊലീസി​െൻറ നടപടി ജനാധിപത്യ അവകാശങ്ങളെ കവർന്നെടുക്കുന്നതും യു.എ.പി.എ നിയമത്തി​െൻറ ദുരുപയോഗവും ആണെന്ന് യോഗം അഭിപ്രായപ്പെട്ടു. കാനങ്ങോട്ട് ഹരിദാസൻ അധ്യക്ഷതവഹിച്ചു. ജില്ല സെക്ര​േട്ടറിയറ്റ് അംഗം ടി.പി. ദാസൻ, ടി. ദാസൻ, സി.പി. മുസാഫർ അഹമ്മദ് എന്നിവർ സംസാരിച്ചു.

യു.എ.പി.എ: സിറ്റി പൊലീസ്​ മേധാവിയുടെ പങ്ക് അന്വേഷിക്കണം -സോളിഡാരിറ്റി
കോഴിക്കോട്: വ്യാജ ഏറ്റുമുട്ടലിനെതിരായ പത്രപ്രസ്താവനയും ഏതാനും പുസ്തകങ്ങളും കൈവശംവെച്ച കുറ്റത്തിന്​ ത്വാഹ ഫസൽ, അലൻ ഷുഐബ് എന്നിവർക്കെതിരെ യു.എ.പി.എ ചുമത്തിയ പൊലീസ് നടപടിയിൽ കോഴിക്കോട് സിറ്റി പൊലീസ് മേധാവി എ.വി. ജോർജി​​െൻറ പങ്ക് അന്വേഷിക്കണമെന്ന്​ സോളിഡാരിറ്റി യൂത്ത് മൂവ്‌മ​െൻറ്​. ഇത്തരം അന്യായ വേട്ടകളിൽ നിരവധി തവണ ആരോപണം നേരിട്ടയാളാണ് ജോർജ്. ബീമാപള്ളി വെടിവെപ്പിനു പിന്നിലും മഅ്ദനിയെയും സൂഫിയ മഅ്ദനിയെയും കെട്ടിച്ചമച്ച കേസുകളിൽ അറസ്​റ്റ്​ ചെയ്യുന്നതിലും ആലുവയിലെ പൊലീസ് വേട്ടയിലും ആർ.എസ്.എസുകാർ മർദിച്ച വിസ്ഡം പ്രവർത്തകർക്കെതിരെ കേസെടുത്തതിലുമൊക്കെ ഇദ്ദേഹം നിയമത്തിനതീതമായ ഇടപെടലുകൾ നടത്തിയെന്ന്​ ആരോപണമുണ്ട്. മുഴുവൻ യു.എ.പി.എ കേസുകളും പുനഃപരിശോധിക്കാനും സർക്കാർ തയാറാവണമെന്നും സംസ്ഥാന സെക്ര​േട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


യു.എ.പി.എ പിൻവലിക്കണം -എസ്​.ഡി.പി.ഐ
കോഴിക്കോട്​: നോട്ടീസ്​ കൈവശം വെച്ചതിന്​ അലൻ ശുഐബ്​, ത്വാഹാ ഫസൽ എന്നീ സി.പി.എം പ്രവർത്തകർക്കെതിരെ ചുമത്തിയ യു.എ.പി.എ പിൻവലിക്കണമെന്ന്​ എസ്​.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മുസ്​തഫ കൊമ്മേരി ആവശ്യപ്പെട്ടു. അനഭിമതരെയും ആദിവാസികളെയും മതന്യൂനപക്ഷങ്ങളെയും വേട്ടയാടാൻ ഭരണകൂടം സൗകര്യപൂർവം ഉപയോഗിക്കുന്ന ഒന്നായി മാറിയിരിക്കുന്നു തീവ്രവാദവും മാവോവാദവും. പൗരന്മാർക്കുമേൽ പൊലീസ്​ പ്രയോഗിക്കുന്ന അമിതാധികാരത്തെ നിയന്ത്രിക്കേണ്ടത്​ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

യു.എ.പി.എ ചുമത്തിയത്​ അംഗീകരിക്കാനാവില്ല -ഡി.വൈ.എഫ്​​.​െഎ

കോഴിക്കോട്​: കരിനിയമങ്ങളെ ഒരു കാരണത്താലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും രണ്ടു​ ചെറുപ്പക്കാരുടെ പേരിൽ യു.എ.പി.എ ചുമത്തിയത്​ ശരിയായില്ലെന്നും ഡി.വൈ.എഫ്​.​െഎ അഖിലേന്ത്യ പ്രസിഡൻറ്​ പി.എ. മുഹമ്മദ്​ റിയാസ്​. സംഭവത്തില്‍ ഗൗരവപൂര്‍ണമായ അന്വേഷണം വേണമെന്നും യു.എ.പി.എ ചുമത്തിയ അലന്‍ ഷുഹൈബി​​െൻറയും ത്വാഹ ഫസലി​​െൻറയും വീടുകള്‍ സന്ദർശിച്ചശേഷം അദ്ദേഹം ആവശ്യപ്പെട്ടു. അറസ്​റ്റിലായ യുവാക്കളുടെ കുടുംബം എന്നും ഇടതുപക്ഷ രാഷ്​ട്രീയത്തോടൊപ്പം നിന്നവരാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജോയൻറ്​ സെക്രട്ടറി പി. നിഖില്‍, സംസ്ഥാന കമ്മിറ്റി അംഗം പി. ഷിജിത്ത് എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.

യു.എ.പി.എ: പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി വേണം -പു.ക.സ

കോഴിക്കോട്​: മാവോവാദി​ ബന്ധം ആരോപിച്ച്​ യുവാക്കളുടെ മേൽ യു.എ.പി.എ ചുമത്തിയത്​ പ്രതിഷേധാർഹമാണെന്നും ഇടതു ജനാധിപത്യ സർക്കാറി​​െൻറ നയസമീപനങ്ങൾക്ക് വിരുദ്ധമായ വിധം പ്രവർത്തിച്ച പൊലീസ് ഉദ്യോഗസ്ഥർക്കുമേൽ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും പുരോഗമന കലാസാഹിത്യ സംഘം ആവശ്യപ്പെട്ടു. മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന മാരക കരിനിയമങ്ങൾ സാമാന്യ ജനങ്ങളെയാണ് ബാധിക്കുക. അവ റദ്ദുചെയ്യണമെന്നും പ്രസിഡൻറ്​ ഷാജി എൻ കരുണും ജനറൽ സെക്രട്ടറി അശോകൻ ചരുവിലും പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.


Tags:    
News Summary - UAPA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.