കോഴിക്കോട്: കതിരൂര്‍ മനോജ് കേസില്‍ കണ്ണൂര്‍ സെക്രട്ടറി പി. ജയരാജനെതിരെ തീവ്രവാദ നിരോധന നിയമം (യു.എ.പി.എ) ചുമത്തിയതിനെതിരെ പരസ്യമായി രംഗത്തുവന്ന സി.പി.എം അപ്പോഴെടുത്ത നിലപാട് ഇപ്പോള്‍ വിഴുങ്ങി. സി.പി.എം അധികാരത്തിലത്തെിയപ്പോള്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് നേരെ നിയമവിരുദ്ധമായി യു.എ.പി.എ ചുമത്തിയ നടപടിയാണ് വിവാദമായത്. പോരാട്ടം സംസ്ഥാന കണ്‍വീനറും വയനാട് സ്വദേശിയുമായ ഷാന്‍േറാ ലാലിനെയാണ് നോര്‍ത്ത് അസി. കമീഷണര്‍ ഇ.പി. പൃഥ്വിരാജിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം നാടകീയമായി യു.എ. പി.എ ചുമത്തി വ്യാഴാഴ്ച അറസ്റ്റു ചെയ്തത്. നിയമസഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തെന്ന കുറ്റം ആരോപിച്ചാണ് അറസ്റ്റ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ വിവിധ സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തൃശൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലായിരുന്നു പോരാട്ടത്തിന്‍െറ പേരില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
സംഘടനയുടെ കണ്‍വീനര്‍ എന്ന നിലയില്‍ അന്നുതന്നെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഷാന്‍േറാലാലിനെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തിരുന്നു. നടക്കാവിലും മെഡിക്കല്‍ കോളജ് സ്റ്റേഷനിലും രേഖപ്പെടുത്തിയ കേസിലാണ് അറസ്റ്റെന്നും അസി. കമീഷണര്‍ പറഞ്ഞു. യു.എ.പി.എ 39ാം വകുപ്പ് പ്രകാരം തീവ്രവാദപ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചെന്നാണ് കേസ്. ഇതേ സംഭവത്തില്‍ നേരത്തെ ജില്ലയില്‍ നിന്നും താമരശ്ശേരി സ്വദേശി ജോയിയെയും ചെറുകുളം സ്വദേശി രാമകൃഷ്ണനെയും അറസ്റ്റ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്കരണ പ്രചാരണത്തിലേര്‍പ്പെട്ടെന്നാരോപിച്ച് എട്ടോളം സാമൂഹിക പ്രവര്‍ത്തകരെ വിവിധയിടങ്ങളില്‍നിന്ന് യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്തുണ്ടായ ഈ അറസ്റ്റുകളുടെ തുടര്‍ച്ചയാണ് എല്‍.ഡി.എഫ് ഭരണകാലത്തും നടക്കുന്നതെന്നാണ് സാമൂഹിക പ്രവര്‍ത്തകരുടെ ആക്ഷേപം. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇത്തരമൊരു അറസ്റ്റുണ്ടായത് ജനാധിപത്യത്തിന്‍െറ കറുത്ത അധ്യായമാണെന്ന് എ.വാസു, അഡ്വ. പി.എ.പൗരന്‍ തുടങ്ങിയവര്‍ പറഞ്ഞു.
വോട്ട് ചെയ്യാനുള്ള അവകാശം മൗലികാവകാശമല്ല, മറിച്ച് നിയമപരമായ അവകാശം മാത്രമാണെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച് നിരീക്ഷണം (പി.യു.സി.എല്‍/ യൂനിയന്‍ ഓഫ് ഇന്ത്യ കേസ്) ചൂണ്ടിക്കാട്ടിയാണ് സാമൂഹിക പ്രവര്‍ത്തകര്‍ ഈ നിലപാടിനെതിരെ രംഗത്തത്തെുന്നത്. ഈ വിധിയില്‍ വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യവും വോട്ട് ചെയ്യാനുള്ള അവകാശവും രണ്ടും തമ്മിലുള്ള വ്യത്യാസം കോടതി വിശദീകരിച്ചിട്ടുണ്ട്. വോട്ട് ചെയ്യാനുള്ള അവകാശംപോലെ തന്നെ വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശവും പൗരര്‍ക്കുണ്ടെന്നും രാജ്യത്തെ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ഈ അവകാശം അംഗീകരിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്്. അതിനെതുടര്‍ന്ന് വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശത്തിന്‍െറ ഫലപ്രദമായ വിനിയോഗത്തിനായി ‘നോട്ട ബട്ടണ്‍’ ഏര്‍പ്പെടുത്താന്‍ കോടതി ഉത്തരവിറക്കിയതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതേകുറ്റം ആരോപിച്ച് പൊലീസ് പോരാട്ടം നേതാക്കളായ സി.എ. അജിതന്‍, സാബു, ചാത്തു, ഗൗരി, പാഠാന്തരം വിദ്യാര്‍ഥി കൂട്ടായ്മ നേതാവ് ദിലീപ്, പോരാട്ടം അനുഭാവികളായ ജോയ്, കാദര്‍, ബാലന്‍ എന്നിവരെ അന്യായമായി തടവിലിട്ടതും വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.