Posted On
date_range Updated On
date_range അലനും താഹയും കോഴിക്കോട് ജയിലിൽ തുടരും; സുരക്ഷാപ്രശ്നങ്ങളില്ലെന്ന് ജയിൽ ഡി.ജി.പി
കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത വിദ്യാർഥികളായ അലൻ ഷുഹൈബിനേയും താ ഹ ഫസലിനേയും കോഴിക്കോട് ജില്ലാ ജയിലിൽ നിന്ന് മാറ്റിെല്ലന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്. സുരക്ഷ കണക്കിലെടുത്ത് അലനെയും താഹയെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് ജയിൽ സൂപ്രണ്ട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ നിലവിൽ സുരക്ഷാ പ്രശ്നങ്ങളില്ലെന്നും തൽക്കാലത്തേക്ക് ജയിൽ മാറ്റം വേണ്ടെന്നും ഋഷിരാജ് സിങ് അറിയിച്ചു. റിമാൻഡ് കാലാവധിയോ കസ്റ്റഡി കാലാവധിയോ നീളുകയാണെങ്കിൽ ജയിൽ മാറ്റം പരിഗണിക്കാമെന്നാണ് ജയിൽ ഡി.ജി.പി അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.