Posted On
date_range Updated On
date_range കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
തിരുവല്ല: 250 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ താലൂക്ക് ആശുപത്രിക്ക് സമീപത്ത് നിന്നും ഡാൻസാഫ് സംഘം പിടികൂടി. കാവുംഭാഗം കിഴക്ക് മുറി കുസുമ സദനത്തിൽ അഖില്‍ (30), പാലിയേക്കര പെരുമ്പാലത്തിൽകാലാ വീട്ടിൽ ജോൺ കുരുവിള (29) എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച ഉച്ചയോടെ തിരുവല്ല താലൂക്ക് ആശുപത്രിക്ക് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച ബൈക്കും പൊലീസ് പിടികൂടി.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു നടപടി. പിടിയിലായ പ്രതികളെ തിരുവല്ല പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.