വടകര: ഒഞ്ചിയം നെല്ലാച്ചേരി കുനിക്കുളങ്ങര പള്ളിയുടെ പിറകിലെ ടവറിന് സമീപം രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. ഓർക്കാട്ടേരി കാളിയത്ത് രൺദീപ് (30), കുന്നുമ്മക്കര തോട്ടോളി അക്ഷയ് (26) എന്നിവരാണ് മരിച്ചത്. അവശനിലയിൽ കണ്ടെത്തിയ ചെറുതുരുത്തി ശ്രീരാജിനെ (28) നാട്ടുകാർ രക്ഷിച്ചു.
വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലഹരിമരുന്നിന്റെ അമിത ഉപയോഗമാണ് മരണകാരണമെന്ന് സംശയിക്കുന്നു. സമീപത്തുനിന്ന് സിറിഞ്ചുകൾ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.