വടകരയിൽ കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

വടകര: താഴെയങ്ങാടി വക്കീൽപാലത്തിന് സമീപം പുഴയിൽ രണ്ടുവയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കുറുക്കോത്ത് കെ.സി. ഹൗസിൽ ഷമീറിന്‍റെയും മുംതാസിന്‍റെയും മകൾ ഹവ്വ ഫാത്തിമയെയാണ് ഇന്ന് ഉച്ച 12 മണിയോടെ മരിച്ച നിലയിൽ വീടിനോട് ചേർന്ന പുഴയിൽ കണ്ടത്.

വീട്ടിൽ കളിച്ചുകൊണ്ടിരിക്കേ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ വീട്ടിന് മുൻഭാഗത്ത് 50 മീറ്റർ അപ്പുറമുള്ള പുഴയിൽ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി. 

Tags:    
News Summary - two year old girls dead body found in Vatakara river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.