രണ്ടു വയസുകാരിക്ക്​ പീഡനം: സഹോദരൻ കസ്​റ്റഡിയിൽ

കൊല്ലം: കടയ്ക്കലിൽ രണ്ടുവയസ്സുകാരിക്ക് സഹോദര​​​െൻറ ക്രൂരമായ ലൈംഗിക പീഡനം. ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു സ ംഭവം. വീട്ടിനുള്ളിലെ അടിച്ചിട്ട മുറിയിൽ നിന്ന്​ കുട്ടിയുടെകരച്ചിൽ കേട്ട ഹരിത കർമ്മസേനയാണ് വിവരം പുറത്തറിയിച്ചത്. പ്രദേശത്ത് പ്ലാസ്റ്റിക് ശേഖരിയ്ക്കുന്നതിനിടെയാണ് ഇവർ കുട്ടിയുടെ കരച്ചിൽ കേട്ടത്. വാതിലിൽ പല തവണ തട്ടി വിളിച്ചിട്ടും കതക് തുറക്കാതിരുന്നതോടെ ഹരിത കർമ്മസേനാംഗങ്ങൾ വാർഡ് മെമ്പറെ വിവരമറിയിക്കുകയായിരുന്നു.

വാർഡ് മെമ്പറുടെ നേതൃത്വത്തിൽ കതക് തള്ളിത്തുറന്നപ്പോൾ അവശനിലയിൽ കുട്ടിയെ കണ്ടു. പിൻവശത്ത് കൂടി രക്ഷപെടാൻ ശ്രമിച്ച സഹോദരനെ കീഴ്‌പെടുത്തിയ ശേഷം കടയ്ക്കൽ പോലീസിനെ വിളിച്ച് വരുത്തി കൈമാറുകയായിരുന്നു. കുട്ടിയെ ഉടൻ കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രഹസ്യ ഭാഗത്തടക്കം പരിക്കേറ്റതിനാൽ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്കയച്ചു.

കടയ്ക്കൽ പോലീസ് കസ്റ്റഡിയിലെടുത്ത സഹോദരനെതിരെ പോക്സോയടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.

Tags:    
News Summary - two year old girl raped; brother under police custody -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.