കുമ്പള(കാസർകോട്) : പിസ്തയുടെ തോട് തൊണ്ടയിൽ കുടുങ്ങി രണ്ടു വയസ്സുകാരൻ മരിച്ചു. കുമ്പള ഭാസ്കര നഗറിൽ താമസിച്ചുവരുന്ന അൻവർ - മഹറൂഫ ദമ്പതികളുടെ മകൻ അനസ് ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം വീട്ടിൽ വച്ചാണ് കുട്ടി പിസ്തയുടെ തോട് കഴിച്ചത്. തൊണ്ടയിൽ കുടുങ്ങിയതോടെ വീട്ടുകാർ വായിൽ നിന്നും പിസ്തയുടെ തോടിൻ്റെ കഷണം പുറത്തെടുക്കുകയും ശേഷം കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോവുകയും ചെയ്തു.
വിശദമായി പരിശോധിച്ച് ഒന്നും കണ്ടെത്താനാവാതെ ഡോക്ടർ ഇവരെ വീട്ടിലേക്ക് തിരിച്ചയച്ചെങ്കിലും രാത്രിയോടെ കുട്ടിക്ക് ശ്വാസംമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഒരാഴ്ച മുമ്പാണ് പ്രവാസിയായ അൻവർ ഗൾഫിലേക്ക് പോയത്. സഹോദരി: ആയിഷു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.