അപകടത്തിൽപ്പെട്ട പിക്കപ്പ് വാൻ, അപകടത്തിൽ മരിച്ച മറിയാമ്മ, ഷീബ

അങ്കമാലി ദേശീയപാതയിൽ പിക്കപ്പ് വാനിടിച്ച് രണ്ടു സ്ത്രീകൾ മരിച്ചു

അങ്കമാലി: അങ്കമാലി അത്താണി ദേശീയപാതയിൽ പിക്കപ്പ് വാനിടിച്ച് കാൽനട ‍യാത്രികരായ രണ്ടു സ്ത്രീകൾ മരിച്ചു. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി സ്വദേശികളായ തൈവളപ്പിൽ വീട്ടിൽ ഷീബ സതീശൻ (49), വല്ലത്തുകാരൻ വീട്ടിൽ മറിയാമ്മ (60) എന്നിവരാണ് മരിച്ചത്.

പൊതുമേഖല സ്ഥാപനമായ അത്താണി കാംകോ കമ്പനിയിലെ കാൻ്റീൻ തൊഴിലാളികളാണ് മരിച്ച രണ്ടുപേരും. കാംകോക്ക് സമീപമുള്ള യുടേണിൽ തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു അപകടം.

കമ്പനിയിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരത്തുള്ള വീട്ടിൽ നിന്ന് കാൽ നടയായി പോകുമ്പോഴാണ് തമിഴ്നാട്ടിൽ നിന്ന് മെഡിസിനുമായി എറണാകുളത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചു. അങ്കമാലി അഗ്നി രക്ഷസേനയെത്തി ഇരുവരുടെയും മൃതദേഹങ്ങൾ അങ്കമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി.



Tags:    
News Summary - Two women died after being hit by a lorry on Angamali National Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.