Posted On
date_range Updated On
date_range വിനോദയാത്രക്കിടെ വിദ്യാർഥികളോട് അപമര്യാദ; പുൽപ്പള്ളി പഴശ്ശിരാജ കോളജിലെ രണ്ട് അധ്യാപകർക്കെതിരെ നടപടി
പുൽപ്പള്ളി: വിനോദയാത്രക്കിടെ വിദ്യാർഥികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടർന്ന് പുൽപ്പള്ളി പഴശ്ശിരാജ കോളജിലെ രണ്ട് അധ്യാപകരെ ചുമതലകളിൽ നിന്ന് നീക്കി. ടൂറിസം ഡിപ്പാർട്ട്മെന്റിലെ ഷെൽജി, സനൂപ് എന്നീ അധ്യാപകർക്കെതിരെയാണ് നടപടി. വിദ്യാർഥി സംഘടനകളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തെ തുടർന്നാണ് അധ്യാപകർക്കെതിരെ നടപടിയെടുത്തത്.
അധ്യാപകർ വിനോദ യാത്രക്കിടെ മോശമായി പെരുമാറി എന്ന് പരാതിയുയരുകയായിരുന്നു. തുടർന്ന് നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐയുടെയും കെ.എസ്.യുവിന്റെയും നേതൃത്വത്തിൽ കോളജ് ഓഫിസിനു മുന്നിൽ സമരം നടത്തി. അധ്യാപകരെ കോളജിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. പ്രശ്നപരിഹാരത്തിനായി കോളജ് മാനേജ്മെൻറ് രക്ഷിതാക്കളും വിദ്യാർഥികളുമായി ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.