ചിറക്കൽ സ്റ്റേഷൻ

സംസ്ഥാനത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകളുടെ പ്രവർത്തനം ഇന്ന് അവസാനിക്കും; അടച്ചുപൂട്ടുന്നത് വരുമാനക്കുറവ് ചൂണ്ടിക്കാട്ടി

കോഴിക്കോട്: സംസ്ഥാനത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ ഇന്നത്തോടെ പ്രവർത്തനം അവസാനിപ്പിക്കും. പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട് സ്റ്റേഷൻ, കണ്ണൂരിലെ ചിറക്കൽ സ്റ്റേഷൻ എന്നിവയാണ് അടച്ചുപൂട്ടുന്നത്. പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടായിരുന്ന ഹാൾട്ട് സ്റ്റേഷനുകളാണിവ.

ഇന്ന് രാത്രി 7.45ഓടെ ചിറക്കൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് അവസാന ട്രെയിൻ പുറപ്പെടും. വെള്ളറക്കാടും ഇന്ന് രാത്രിയോടെ അവസാന ട്രെയിനും കടന്നുപോകുന്നതോടെ പ്രവർത്തനം നിർത്തും. നഷ്ടത്തിലായതിനെ തുടർന്നാണ് ഈ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നതെന്നാണ് റെയിൽവെ നൽകുന്ന വിശദീകരണം. ഈ റെയിൽവെ സ്റ്റേഷനുകളിലെ ജീവനക്കാരെ മാറ്റി നിയമിക്കുമെന്നാണ് വിവരം.

വെള്ളറക്കാട് സ്റ്റേഷൻ

 

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയിലാണ് വെള്ളറക്കാട് റെയിൽവേ ഹാൾട്ട് സ്റ്റേഷൻ. 60 വർഷം മുൻപ് കെ. കേളപ്പൻ മുൻകയ്യെടുത്ത് സ്ഥാപിച്ച ഈ സ്റ്റേഷൻ കോവിഡിന് മുൻപു വരെ ജില്ലയിലെ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരുന്ന ഹാൾ‍ട്ട് സ്റ്റേഷനുകളിൽ ഒന്നായിരുന്നു. സ്റ്റേഷന് ഏറ്റവും കൂടുതൽ വരുമാനം നൽകിയിരുന്ന കണ്ണൂർ– കോയമ്പത്തൂർ, കോയമ്പത്തൂർ –കണ്ണൂർ പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കിയതോടെ വരുമാനം കുറയുകയായിരുന്നു.

കണ്ണൂർ റെയിൽവെ സ്റ്റേഷന് അടുത്ത് കിടക്കുന്നതാണ് ചിറക്കൽ റെയിൽവേ സ്റ്റേഷൻ. മം​ഗ​ലാ​പു​രം മ​ണി​പ്പാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലും കൊ​ല്ലൂ​ർ മൂ​കാം​ബി​ക ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നും പോ​കു​ന്ന​വ​രാ​ണ് ഇ​വി​ടെ​നി​ന്നു​ള്ള യാ​ത്ര​ക്കാ​രി​ൽ ഏ​റെ​യും. ബ​സ് സൗ​ക​ര്യ​മി​ല്ലാ​ത്ത അ​ഴീ​ക്കോ​ട്, ചി​റ​ക്ക​ൽ, പ​ള്ളി​ക്കു​ന്ന്, അ​ല​വി​ൽ, പൂ​ത​പ്പാ​റ, പു​തി​യാ​പ​റ​മ്പ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ ഏ​ക ആ​ശ്ര​യ​കേ​ന്ദ്ര​മാ​ണ് ചി​റ​ക്ക​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ. ഈ സ്റ്റേഷനുകളെ ആശ്രയിച്ചിരുന്ന യാത്രക്കാർ ഇനി മുതൽ മറ്റ് സ്റ്റേഷനുകളെ ആശ്രയിക്കേണ്ടി സ്ഥിതിയാണുള്ളത്.

വരുമാനം കുറച്ച് ഹാൾട്ട് സ്റ്റേഷനുകൾ നിർത്തലാക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും പാസഞ്ചർ ട്രെയിനുകൾ ഇല്ലാതാക്കിയത് അതിന്‍റെ ഭാഗമാണെന്നും പാസഞ്ചേഴ്സ് അസോസിയേഷനും റെയിൽവേ സംരക്ഷണ സമിതിയും ആരോപിക്കുന്നു. 

Tags:    
News Summary - Two railway stations in the state will close today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.