അറസ്റ്റിലായ അബ്ബാസോ ജ്ഞാനദേവ്, അമോല്‍

കാറിലെ രഹസ്യഅറയിൽ​​ നിന്ന്​ 35 ലക്ഷം രൂപ പിടികൂടി; രണ്ടുപേർ അറസ്​റ്റിൽ

പെരിന്തല്‍മണ്ണ: കാറിൽ രഹസ്യ അറയില്‍ സൂക്ഷിച്ച് കടത്തുകയായിരുന്ന 35 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി പെരിന്തല്‍മണ്ണയില്‍ രണ്ടുപേര്‍ അറസ്​റ്റില്‍. മഹാരാഷ്​ട്ര സ്വദേശികളായ അബ്ബാസോ ജ്ഞാനദേവ് (47), അമോല്‍ (37) എന്നിവരാണ് പിടിയിലായത്.

അബ്ബാസോ ജ്ഞാനദേവ് പെരിന്തൽമണ്ണ ധീരജ് വീട്ടിലും അമോൽ മണ്ണാർക്കാട് പെരുമ്പടാരിയിലും സ്ഥിരതാമസക്കാരാണ്.

വ്യാഴാഴ്ച പെരിന്തല്‍മണ്ണ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. പെരിന്തല്‍മണ്ണ ഹൗസിങ് കോളനി റോഡില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സജിന്‍ ശശി, ജൂനിയര്‍ എസ്.ഐ പ്രമോദ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ കസ്​റ്റഡിയിലെടുത്തത്.

അന്തർ സംസ്ഥാന പണമിടപാട് സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന്​ പൊലീസ് പരിശോധിച്ചുവരുകയാണ്.

പണവും രണ്ടു മൊബൈല്‍ ഫോണുകളും സഹിതമാണ് ഇവരെ പിടിച്ചത്. രണ്ടായിരത്തിെൻറയും അഞ്ഞൂറിെൻറയും നോട്ടുകള്‍ കെട്ടുകളാക്കിയാണ് ഒളിപ്പിച്ചിരുന്നത്. ഗിയര്‍ ലിവറിനോട് ചേർന്നാണ്​ പണം സൂക്ഷിക്കുന്നതിനുള്ള പ്രത്യേകം അറയുണ്ടാക്കിയിരുന്നത്​.

Tags:    
News Summary - Two persons arrested with Rs 35 lakh from secret compartment of car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.