മുഹ്സിൻ, ഷഫീഖ്
Posted On
date_range Updated On
date_range ഹർത്താലിൽ കെ.എസ്.ആർ.ടി.സി ബസ് ആക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
ആലുവ: ഹർത്താൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി ബസ് ആക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. മാറമ്പിള്ളി കൈപ്പൂരിക്കര പാറക്കൽ വീട്ടിൽ ഷഫീഖ് (35), മാറമ്പിള്ളി ചേലാപ്ര വീട്ടിൽ മുഹമ്മദ് മുഹ്സിൻ എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
ചാലക്കൽ പകലോമറ്റത്ത് വച്ചാണ് ബസിനു നേരെ ആക്രമണമുണ്ടായത്. എസ്.എച്ച്.ഒ എൽ.അനിൽകുമാർ,എസ്.ഐ സി.ആർ.ഹരിദാസ്, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം.മനോജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.