Posted On
date_range Updated On
date_range പമ്പ നദിയിൽ ഒഴുക്കിൽപെട്ട് അച്ഛനും മകളും സഹോദരപുത്രനും മരിച്ചു
പത്തനംതിട്ട: പമ്പ നദിയിൽ ഒഴുക്കിൽപെട്ട് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. ഉദിമൂട് പുതുശേരിമല സ്വദേശി അനിൽ കുമാർ, മകൾ നിരഞ്ജന, സഹോദര പുത്രൻ ഗൗതം എന്നിവരാണ് മരിച്ചത്.
റാന്നി പാലത്തിനു സമീപം പമ്പയാറ്റിൽ ഇന്ന് വൈകുന്നേരം നാലിനാണ് സംഭവം. സഹോദരന്‍റ വീട്ടിൽ എത്തിയ അനിൽകുമാറും കുടുംബവും ഗൗതമിനെയും കൂട്ടി നദിയിലേക്ക് പോകുകയായിരുന്നു. വസ്ത്രം അലക്കാനായിരുന്നു ഇവർ എത്തിയത്.
മുങ്ങിത്താഴുന്നത് കണ്ട് കരയിലുണ്ടായിരുന്നവർ സാരി ഇട്ട് കൊടുത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അനിൽ കുമാറിന്‍റെയും ഗൗതമിന്‍റെയും മൃതദേഹങ്ങളാണ് ആദ്യം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.