ആലപ്പുഴ: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് രണ്ട് മരണം. ആലപ്പുഴ അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന 13 വയസുകാരി മരിച്ചു. അരൂർ സ്വദേശി നിയ ലെനിൻ ആണ് മരിച്ചത്. മെയ് എട്ടിന് പാമ്പുകടി ഏറ്റതിനെത്തുടർന്ന് പെൺകുട്ടിയെ ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയെ അണലി കടിച്ചുവെന്നാണ് നിഗമനം.
ഡാൻസ് കളിക്കുന്നതിനിടയിലാണ് പെൺകുട്ടിക്ക് പാമ്പുകടിയേറ്റത്. ഉറുമ്പ് കടിച്ചതാണെന്നാണ് കുട്ടി വീട്ടുകാരോട് പറഞ്ഞത്. ഒരു മണിക്കൂറിന് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ഞായറാഴ്ച രാവിലെ 7.30തോടെയാണ് പെൺകുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. 24 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നെന്മാറയിലും പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 13 കാരി മരിച്ചു. നെന്മാറ, ചക്കാത്തറയിൽ രാമൻ-അംബിക ദമ്പതികളുടെ മകൾ രാജേശ്വരിയാണ് മരിച്ചത്. മേയ് 14ന് ഉച്ചക്ക് വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ രാജേശ്വരിക്ക് മൂർഖന്റെ കടിയേൽക്കുകയായിരുന്നു. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വൈകീട്ട് കുട്ടിയുടെ പിതൃസഹോദരനും ഭാര്യയും ജോലി കഴിഞ്ഞ് എത്തിയപ്പോൾ രാജേശ്വരിയെ ബോധരഹിതയായി കാണുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.