കോഴിക്കോട്​ മെഡിക്കൽ കോളജിലെ രണ്ട്​ ഹൗസ്​ സർജൻമാർക്ക്​​ കോവിഡ്​

കോഴിക്കോട്​: കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിലെ രണ്ട്​ മെഡിക്കൽ വിദ്യാർഥികൾക്ക്​ കോവിഡ്​ സ്ഥി രീകരിച്ചു. ഹൗസ്​ സർജൻമാരായ ഇവർ ഡൽഹിയിൽ വിനോദ യാത്ര നടത്തിയിരുന്നു.

യാത്ര കഴിഞ്ഞെത്തിയ ശേഷം ഡ്യൂട്ടിയിൽ പ്രവേശിച്ചിരുന്നില്ല.​ നിരീക്ഷണത്തിലിരിക്കെയാണ്​ ഇവർക്ക്​ രോഗം സ്ഥിരീകരിച്ചത്​. ഇവർക്കൊപ്പം യാത്ര പോയ മറ്റ്​ അഞ്ച്​ പേർ നിരീക്ഷണത്തിൽ തുടരുകയാണ്​​. ഇവരെ പരിശോധിച്ച ആറ്​ ഡോക്​ടർമാരും നിരീക്ഷണത്തിലാണ്​. അവസാന വർഷ പരീക്ഷക്ക്​ ശേഷമാണ്​ മെഡിക്കൽ വിദ്യാർഥികൾ ഡൽഹിയിലേക്ക്​ തിരിച്ചത്​.

നിസാമുദ്ദീനിലെ​ തബ്​ലീഗ്​ സമ്മേളനം കഴിഞ്ഞെത്തിയ​വരോടൊപ്പമാണ്​ ഇവർ ട്രെയിനിൽ ഡൽഹിയിൽനിന്ന്​ തിരികെ എത്തിയതെന്നാണ്​ വിവരം.

Tags:    
News Summary - two medical students in kozhikode medical collage covid 19 -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.