കോയമ്പത്തൂർ: സേലത്തിന് സമീപമുണ്ടായ ബൈക്കപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ റസൽ എന്ന റസത്ത് അലി (22), അബ്ദുൽ ആദിൽ എന്ന അഫ്സൽ അലി (23) എന്നിവരാണ് മരിച്ചത്. ചെന്നൈയിലെ സ്വകാര്യ സോഫ്റ്റ്വെയർ കമ്പനിയിൽ ജോലി ചെയ്യുന്ന ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.
പെരുന്നാൾ ആഘോഷത്തിന് ഇവർ ബൈക്കിലാണ് ചെന്നൈയിൽനിന്ന് നാട്ടിലെത്തിയത്. മൂന്ന് ദിവസത്തെ ആഘോഷത്തിനുശേഷം ചൊവ്വാഴ്ച രാത്രി 11നാണ് ഒരേ ബൈക്കിൽ ചെന്നൈയിലേക്ക് തിരിച്ചത്. പാലക്കാട്, കോയമ്പത്തൂർ, സേലം വഴി കടന്നുപോയ ശേഷം ആത്തൂരിന് സമീപം ദേശീയപാതയിൽ നിയന്ത്രണംവിട്ട് ബൈക്ക് സെൻറർ മീഡിയനിൽ ഇടിച്ച് തെറിക്കുകയായിരുന്നു. റസൽ സംഭവസ്ഥലത്തും അബ്ദുൽ ആദിൽ ആത്തൂർ ഗവ. ആശുപത്രിയിലുമാണ് മരിച്ചത്.
ആറോടെയാണ് അപകടം. തലൈവാസൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അപകടത്തിൽപ്പെട്ടവരുടെ ഡ്രൈവിങ് ലൈസൻസിലെ വിലാസത്തിൽ ബന്ധപ്പെട്ടാണ് പൊലീസ് ബന്ധുക്കളെ വിവരമറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.