ഓണത്തിന് സബ്സിഡി നിരക്കിൽ രണ്ടു ലിറ്റർ വെളിച്ചെണ്ണ

തിരുവനന്തപുരം: ഓണത്തിന് സബ്‌സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. ഈ മാസം ഒരു റേഷന്‍ കാര്‍ഡിന് ഒരു ലിറ്റര്‍ വെളിച്ചെണ്ണ സബ്‌സിഡി നിരക്കില്‍ 349 രൂപക്ക് സപ്ലൈകോയിലൂടെ ലഭിക്കും. അതേ കാര്‍ഡുകാരന് അടുത്ത മാസവും നാലാം തീയതി വരെ സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ വാങ്ങാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

അഞ്ചാം തീയതി ഓണത്തിനു സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ നല്‍കുന്നുണ്ട്. ഇതുപ്രകാരം ഓണത്തിന് ഒരു കാര്‍ഡുകാരന് സബ്‌സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ വെളിച്ചെണ്ണ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

വിപണിയിലെ മോശം വെളിച്ചെണ്ണ വില്‍പന കണ്ടെത്താന്‍ ഭക്ഷസുരക്ഷാ വകുപ്പിന് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ഇടപെടലിലൂടെ സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും അദ്ദേഹം പറഞ്ഞു.

ഓ​ണ​ച്ച​ന്തകൾ സംഘടിപ്പിക്കും

എ​ല്ലാ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും 10 ദി​വ​സ​ത്തെ മെ​ഗാ ഓ​ണ​ച്ച​ന്ത​ക​ളും 140 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​ഞ്ചു​ദി​വ​സ​ത്തെ ച​ന്ത​ക​ളും സ​പ്ലൈ​കോ സംഘടിപ്പിക്കും. എ​ല്ലാ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും 25 മു​ത​ൽ സ​ഞ്ച​രി​ക്കു​ന്ന ഓ​ണ​ച്ച​ന്ത​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. സം​സ്ഥാ​ന​ത​ല ഓ​ണ​ച്ച​ന്ത തി​രു​വ​ന​ന്ത​പു​രം പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് ആ​ഗ​സ്റ്റ് 25ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 26, 27 തീ​യ​തി​ക​ളി​ൽ മ​റ്റു ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ ച​ന്ത​ക്ക്​ തു​ട​ക്ക​മാ​കും.

നി​ല​വി​ൽ ഒ​രു റേ​ഷ​ൻ കാ​ർ​ഡി​ന് എ​ട്ട്​ കി​ലോ അ​രി​യാ​ണ് സ​ബ്സി​ഡി നി​ര​ക്കി​ൽ സ​പ്ലൈ​കോ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഓ​ണ​ക്കാ​ല​ത്ത് ഇ​തി​നു​പു​റ​മെ കാ​ര്‍ഡൊ​ന്നി​ന് 20 കി​ലോ പ​ച്ച​രി​യോ പു​ഴു​ക്ക​ല​രി​യോ 25 രൂ​പ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കും. എ.​എ.​വൈ കാ​ർ​ഡു​കാ​ർ​ക്കും ക്ഷേ​മ​സ്ഥാ​പ​ന​ങ്ങ​ള്‍ക്കും തു​ണി​സ​ഞ്ചി ഉ​ള്‍പ്പെ​ടെ 15 ഇ​നം സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ആ​റ്​ ല​ക്ഷ​ത്തി​ല​ധി​കം ഓ​ണ​ക്കി​റ്റു​ക​ള്‍ ന​ൽ​കും. ആ​ഗ​സ്റ്റ് 18 മു​ത​ല്‍ സെ​പ്​​റ്റം​ബ​ർ ര​ണ്ട്​ വ​രെ​യാ​ണ് കി​റ്റ് വി​ത​ര​ണം.

Tags:    
News Summary - Two liters of coconut oil at subsidized rate for Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.