ഏഴ് മാസത്തിനിടെ കേരളത്തിൽ പട്ടി കടിച്ചത് രണ്ട് ലക്ഷം പേരെ; മരിച്ചത് 20 പേർ

സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവരുടെ എണ്ണത്തിൽ വൻവർധന റിപ്പോർട്ട് ചെയ്യുന്നു. ആറു വര്‍ഷത്തിനിടെ നായകടിയേറ്റവരുടെ എണ്ണം 10 ലക്ഷത്തിലധികമാണ്. ഇതില്‍ 2 ലക്ഷത്തോളം പേര്‍ക്ക് ഏഴ് മാസത്തിനിടക്കാണു കടിയേറ്റത്. 20 പേര്‍ മരിച്ചു. ആറുവര്‍ഷത്തിനിടെ പേവിഷ പ്രതിരോധ മരുന്നിന്റെ ഉപയോഗം 109 ശതമാനം വര്‍ധിച്ചെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍.

വന്ധ്യംകരണ, പുനരധിവാസ പദ്ധതികള്‍ പാളിയതാണു തെരുവുനായ്ക്കളുടെ പെരുകലിനു കാരണം. കോവിഡ് കാലത്ത് അരുമമൃഗങ്ങളെ വളര്‍ത്തുന്നതു വര്‍ധിച്ചതോടെ വീട്ടകങ്ങളില്‍നിന്നു കടിയേല്‍ക്കുന്നതും കൂടി.

ഏഴ് മാസത്തിനിടെ നായകടിയേറ്റ 1,83,931 പേരില്‍ ചിലരുടെ മാത്രം അനുഭവമാണിത്. ജൂലൈയില്‍ മാത്രം 38,666 പേര്‍ക്കാണു നായ കടിയേറ്റത്. തിരുവന്തപുരം, പാലക്കാട് ജില്ലകളിലാണ് ആക്രമണം കൂടുതല്‍. 2016 നെ അപേക്ഷിച്ച് 2022ല്‍ പേവിഷ പ്രതിരോധ വാക്സീന്‍ ഉപയോഗത്തില്‍ 57 ശതമാനവും പേവിഷ പ്രതിരോധ സീറം ഉപയോഗത്തില്‍ 109% ശതമാനവും വര്‍ധനയുണ്ട്. കഴിഞ്ഞ ദിവസം തെരുവ് നായയുടെ കടിയേറ്റ പത്തനംതിട്ട സ്വദേശിയായ ബാലന് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു. കുട്ടി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. 

Tags:    
News Summary - Two lakh people were bitten by dogs in Kerala in seven months; 20 people died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.