ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് മരണം

പത്തനംതിട്ട: ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കർണാടക സ്വദേശികളാണ് മരിച്ചത്. വാനും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. പത്തനംതിട്ട റാന്നിയിൽ മന്ദിരാംപടിയിൽ വെച്ചാണ് അപകടമുണ്ടായത്. ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കർണാടക സ്വദേശികളാണ് മരിച്ചത്. വാനും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ റാന്നിക്ക് സമീപം മന്ദിരാംപടിയിൽ ഉച്ചക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്. തമിഴ്‌നാട് സ്വദേശികളായ തീർഥാടകർ സഞ്ചരിച്ചിരുന്ന മിനിവാനും കർണാടകയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ചിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

കാറിൽ ഉണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് നിഗമനം. അപകടത്തിന് പിന്നാലെ പുനലൂർ-മൂവാറ്റുപുഴ ദേശീയപാതയിൽ ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

ശബരിമലയിൽ ദർശനം കഴിഞ്ഞ് തിരികെ നാട്ടിലേക്ക് പോവുകയായിരുന്ന കർണാടക സ്വദേശികളായ ഭക്തരാണ് കാറിൽ സഞ്ചരിച്ചിരുന്നത്. കാർ എതിർ ദിശയിൽ, ശബരിമലയിലേക്ക് പൊയ്‌ക്കൊണ്ടിരുന്ന തമിഴ്‌നാട്ടിൽനിന്നുള്ള ഭക്തർ സഞ്ചരിച്ചിരുന്ന മിനിവാനിൽ ഇടിക്കുകയായിരുന്നു.

മിനിവാനിൽ ഉണ്ടായിരുന്ന ആറുപേർക്ക് പരിക്കേറ്റു. അവരിൽ രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കി നാലുപേരെ റാന്നി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. 

Tags:    
News Summary - Two killed in Sabarimala pilgrims' vehicles collision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-09 05:16 GMT