അപകടത്തിൽ മരിച്ച ശ്യാം (മുകളിൽ), റസാഖ് (താഴെ)

കുറ്റിപ്പുറം ദേശിയപാത 66ൽ വാഹനാപകടം; രണ്ടുപേർ മരിച്ചു

കുറ്റിപ്പുറം: ദേശിയപാത 66 കുറ്റിപ്പുറം പെരുമ്പറമ്പിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച കുറ്റിപ്പുറം എടച്ചലം സ്വദേശി പാറക്കൽ ഹംസയുടെ മകൻ റസാഖ്, പാണ്ടികശാല നെടുമ്പായി ശശിയുടെ മകൻ ശ്യാം എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്നവരെ നിസ്സാര പരിക്കുകളോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു.

പരിക്കേറ്റ റസാഖിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്യാമിനെ ആദ്യം വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Tags:    
News Summary - Two killed in road accident on National Highway 66 in Kuttippuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.