Posted On
date_range Updated On
date_range ബസ് സ്കൂട്ടറിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
ചേർത്തല: കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം. കഞ്ഞിക്കുഴി ആയിരംതയ്യിൽ മുരുകേഷ് (43), ശിവകുമാർ (28) എന്നിവരാണ് മരിച്ചത്. ദേശീയ പാത ചേർത്തല തങ്കികവലക്ക് സമീപം ഇന്ന് പുലർച്ചയായിരുന്നു അപകടം. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
തമിഴ്നാട് സ്വദേശികളായ ഇരുവരും വർഷങ്ങളായി കഞ്ഞിക്കുഴി പഞ്ചായത്തിൽ പതിനൊന്നാം വാർഡിലാണ് താമസം. ഇരുവരും പെയിന്റിങ് തൊഴിലാളികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.