കണ്ണൂരിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് മരണം

കണ്ണൂർ: കൂത്തുപറമ്പ് മെരുവമ്പായിയിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടു പേർ മരിച്ചു. ഉരുവച്ചാൽ കയനിയിലെ ഹരീന്ദ്രൻ (68), ഷാരോൺ (8) എന്നിവരാണ് മരിച്ചത്. ഏഴു പേർക്ക് പരിക്കേറ്റു.

പുലർച്ചെ നാലു മണിയോടെയായിരുന്നു അപകടം. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും വരികയായിരുന്ന ടവേര കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Two killed after car overturns in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.