ഇടുക്കി: പൈനാവ് 56 കോളനിയിൽ രണ്ടു വീടുകൾക്ക് തീയിട്ട സംഭവത്തിൽ പ്രതി പിടിയിൽ. പ്രതി സന്തോഷിനെ ബോഡിമേട്ടിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു ഇയാൾ.
ഇന്ന് പുലർച്ചെ 3.30ഓടെയാണ് തീവെപ്പ് സംഭവമുണ്ടായത്. കൊച്ചുമലയിൽ അന്നക്കുട്ടി, മകൻ ജിൻസ് എന്നിവർ താമസിക്കുന്ന വീടുകൾക്കാണ് തീയിട്ടത്. സംഭവ സമയം വീടുകളിൽ ആളില്ലായിരുന്നു. തീ കണ്ട് സമീപവാസികൾ അഗ്നിശമന സേനയിൽ വിവരമറിയിക്കുകയായിരുന്നു.
അന്നക്കുട്ടിയുടെ മകളുടെ ഭര്‍ത്താവാണ് പിടിയിലായ സന്തോഷ്. പന്തം വീട്ടിലേക്ക് എറിഞ്ഞ് കത്തിച്ചതാണെന്നാണ് കരുതുന്നത്. ഒരു വീട് പൂർണമായി കത്തിനശിച്ചു.
ഭാര്യയെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് മകളുടെ ഭർത്താവുമായി തർക്കമുണ്ടായിരുന്നു. തുടർന്ന് അന്നക്കുട്ടിയുടെയും പേരക്കുട്ടിയുടെയും ദേഹത്ത് കഴിഞ്ഞ ദിവസം മകളുടെ ഭർത്താവ് സന്തോഷ് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.