സാലിസ അബ്​ദുല്ല, ഫാത്തിമ ഷാദിൻ, ഷർമിന മുഷ്​രിഫ

ഹരിതയിൽ പ്രതിഷേധം അടങ്ങുന്നില്ല; ജില്ല പ്രസിഡന്‍റുമാരും ജനറൽ സെക്രട്ടറിമാരും രാജിവെച്ചു

മലപ്പുറം: ഹരിത സംസ്ഥാന കമ്മിറ്റി മുസ്​ലിം ലീഗ് നേതൃത്വം പിരിച്ചുവിടുകയും പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് കാസർകോട്​, വയനാട് ജില്ലാ  ഭാരവാഹികൾ രാജിവെച്ചു. കാസർകോട്​ ജില്ല പ്രസിഡൻറ് സാലിസ അബ്ദുല്ല, ജനറൽ സെക്രട്ടറി ഷർമിന മുഷ്‌രിഫ, വയനാട് ജില്ല പ്രസിഡൻറ് ഫാത്തിമ ഷാദിൻ എന്നിവരാണ് എം.എസ്.എഫ് നേതൃത്വത്തിന് രാജിനൽകിയത്.

സഹനേതാക്കളിൽ നിന്നുണ്ടായ അധിക്ഷേപങ്ങൾക്കെതിരെ പരാതിപ്പെടുകയും നീതിക്ക് വേണ്ടി ശബ്ദിക്കുകയും ചെയ്ത കമ്മിറ്റിയെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് തികഞ്ഞ ബോധ്യത്തോടെ സ്ഥാനമൊഴിയുന്നതായി സാലിസ കത്തിൽ പറയുന്നു. നീതിക്കായുള്ള പോരാട്ടത്തോട് ഐക്യപ്പെടുന്നുവെന്നും ജില്ല പ്രസിഡൻറായി തുടരാൻ മാനസിക ബുദ്ധിമുട്ടുകളുണ്ടെന്നും ഷാദിനും വ്യക്തമാക്കി.

എം.എസ്.എഫ് നേതാക്കൾക്കെതിരെ വനിതാ കമീഷനിൽ പരാതി നൽകിയതിനെ തുടർന്നാണ്​ ഹരിത സംസ്​ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടത്​. പുതിയ കമ്മിറ്റിയുടെ പ്രസിഡന്‍റായി ആയിശ ബാനുവിനെയും ജനറൽ സെക്രട്ടറിയായി റുമൈസ റഫീഖിനെയും തെരഞ്ഞെടുത്തിട്ടുണ്ട്​. പിരിച്ചുവിട്ട 10 അംഗ കമ്മിറ്റിക്ക് പകരം ഒമ്പത് അംഗ കമ്മിറ്റിയെയാണ് ഞായറാഴ്ച പ്രഖ്യാപിച്ചത്​. നേരത്തെയുണ്ടായിരുന്ന കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിശ ബാനു.

എം.​എ​സ്.​എ​ഫ്​ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫി​സി​ലെ യോ​ഗ​ത്തി​നി​െ​ട പോ​ഷ​ക​സം​ഘ​ട​ന​യാ​യ ഹരിതയി​െ​ല നേ​താ​ക്ക​​ളോ​ട്​ എം.​എ​സ്‌.​എ​ഫ്‌ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി.​െ​ക. ന​വാ​സ്​ ലൈം​ഗി​ക പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന്​ കാ​ണിച്ച്​ പ​ത്തോ​ളം പേർ​ വ​നി​താ ക​മീ​ഷ​ന്‌ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഫോ​ണി​ലൂ​ടെ അ​സ​ഭ്യ​വാ​ക്കു​ക​ൾ പ​റ​ഞ്ഞ​താ​യി എം.​എ​സ്.​എ​ഫ്​ മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ വ​ഹാ​ബി​നെ​തി​രെ​യും പ​രാ​തി​യു​ണ്ട്.

എം.​എ​സ്.​എ​ഫി​ൻെറ​യും ഹരിത​യു​ടെ​യും ഭാ​ര​വാ​ഹി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി മു​സ്​​ലിം ലീ​ഗ്​ നേ​തൃ​ത്വം ച​ർ​ച്ച ന​ട​ത്തു​ക​യും ഖേ​ദം പ്ര​ക​ടി​പ്പി​ക്കാ​ൻ എം.​എ​സ്.​എ​ഫി​നും വ​നി​ത ക​മീ​ഷ​നി​ലെ പ​രാ​തി പി​ൻ​വ​ലി​ക്കാ​ൻ ഹരിത ഭാ​ര​വാ​ഹി​ക​ൾ​ക്കും നി​ർ​​ദേ​ശം ന​ൽ​കി. എ​ന്നാ​ൽ, ഹരിത പ​രാ​തി പി​ൻ​വ​ലി​ച്ചി​ല്ല. തുടർന്ന്, ക​ടു​ത്ത അ​ച്ച​ട​ക്ക ലം​ഘ​ന​ത്തിൻെറ പേ​രി​ൽ എന്ന് വ്യക്തമാക്കി ഹരിത സം​സ്ഥാ​ന ക​മ്മി​റ്റി മു​സ്​​ലിം ലീ​ഗ് നേ​തൃ​ത്വം പി​രി​ച്ചു​വി​ട്ടു. മു​ഫീ​ദ ത​സ്നി പ്ര​സി​ഡ​ൻ​റും ന​ജ്മ ത​ബ്ഷീ​റ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ സം​സ്ഥാ​ന ക​മ്മി​റ്റി​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്.

Tags:    
News Summary - Two haritha district presidents have resigned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.