'മിസ്​റ്റീരിയസ്​ ഹാക്കേഴ്സ്' വലയിൽ; പിടിയിലായത്​ രണ്ട്​ ഇരുപതു വയസുകാർ

മഞ്ചേരി: ബാങ്ക് അക്കൗണ്ടുകളും ഭീം, ആമസോണ്‍, ഫ്ലിപ് കാര്‍ട്ട് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പേമെൻറ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് പണം തട്ടുന്ന 'മിസ്​റ്റീരിയസ്​ ഹാക്കേഴ്സ്' സംഘത്തിലെ രണ്ടുപേർ മഞ്ചേരി പൊലീസി​െൻറ പിടിയിൽ. മഞ്ചേരി സ്വദേശിയുടെ എസ്​.ബി.ഐ അക്കൗണ്ടില്‍നിന്ന്​ ഒരുലക്ഷത്തിലേറെ രൂപ ഹാക്ക് ചെയ്ത് തട്ടിയെടുത്ത കേസില്‍ മഹാരാഷ്​ട്ര താനെയില്‍ താമസിക്കുന്ന ഭരത് ഗുര്‍മുഖ് ജെതാനി (20), നവി മുംബൈയില്‍ താമസിക്കുന്ന ക്രിസ്​റ്റഫര്‍ (20) എന്നിവരെയാണ് മുംബൈയില്‍നിന്ന്​ അറസ്​റ്റ്​ ചെയ്തത്.

കഴിഞ്ഞമാസം 12നായിരുന്നു കേസിനാസ്പദമായ സംഭവം. അക്കൗണ്ടില്‍നിന്ന്​ ചെറിയ സംഖ്യകളായി പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടത് സംബന്ധിച്ച സന്ദേശങ്ങൾ കണ്ട് പരിശോധിച്ചപ്പോഴാണ് ഒരുലക്ഷത്തിലേറെ രൂപ നഷ്​ടപ്പെട്ടതായി മനസ്സിലായത്. മഞ്ചേരി പൊലീസ് സംഘം 20 ദിവസമായി മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്​ട്ര എന്നിവിടങ്ങളിൽ പ്രതികളെ നിരീക്ഷിച്ച് വരുകയായിരുന്നു.

ഹാക്കിങ്ങിലൂടെ സമ്പാദിക്കുന്ന പണമുപയോഗിച്ച് ആഡംബര ജീവിതമാണ് പ്രതികള്‍ നയിച്ചിരുന്നത്​. അര്‍ധരാത്രിക്ക് ശേഷം പുലര്‍​െച്ച വരെയുള്ള സമയങ്ങളിലാണ് പ്രതികള്‍ അക്കൗണ്ടില്‍നിന്ന്​ പണം ഹാക്ക് ചെയ്തിരുന്നത്. സന്ദേശങ്ങൾ അക്കൗണ്ടുടമകൾക്ക് ലഭിക്കുമ്പോൾ അറിയാതിരിക്കാനാണ് പുലർച്ചയാക്കിയത്. നിരവധി ബാങ്ക് അക്കൗണ്ടുകളില്‍നിന്നും ഇ-വാലറ്റുകളില്‍നിന്നും ഇവര്‍ പണം ഹാക്ക് ചെയ്തതായി സൂചനയുണ്ട്. കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചുവരുകയാണ്. പ്രതികളെ മഞ്ചേരി സി.ജെ.എം കോടതിയില്‍ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

ഭരത് ഗുര്‍മുഖ് ജെതാനി


ക്രിസ്​റ്റഫര്‍


Tags:    
News Summary - two hackers booked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.