ബൈക്കിലെത്തി ര​ണ്ടം​ഗ​സം​ഘം മാല കവർന്നു

ഹ​രി​പ്പാ​ട്: ബൈ​ക്കി​ലെത്തി​യ ര​ണ്ടം​ഗ​സം​ഘം ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ചേ​പ്പാ​ട് ല​ക്ഷ്മ​ണ ഭ​വ​ന​ത്തി​ൽ സു​ഹേ​ഷി​നി​യു​ടെ (65) ഒ​ന്ന​ര​പ്പ​വ​ന്‍റെ മാ​ല​ ക​വ​ർ​ന്ന​ു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11 ഓ​ടെ ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ക​ട​യി​ൽ നി​ന്ന്​ സാ​ധ​നം വാ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​യ സു​ഹേ​ഷി​നി​യു​ടെ അ​ടു​ത്തേ​ക്ക് യു​വാ​വെ​ത്തി മേ​ൽ​വി​ലാ​സം അ​ന്വേ​ഷി​ച്ചു.

അ​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ സു​ഹേ​ഷി​നി​യെ പി​ന്തു​ട​ർ​ന്നെ​ത്തി​യ യു​വാ​വ് മാ​ല പൊ​ട്ടി​ച്ച് ഓ​ടി ബൈ​ക്കു​മാ​യി കാ​ത്തു​നി​ന്ന യു​വാ​വി​നോ​ടൊ​പ്പം ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ഭാ​ഗ​ത്തേ​ക്ക് ക​ട​ന്നു. ര​ണ്ടു​പേ​രും ഹെ​ൽ​മെ​റ്റ് ധ​രി​ച്ച​തി​നാ​ൽ മു​ഖം വ്യ​ക്ത​മാ​യി​ല്ലെ​ന്ന് സു​ഹാ​ഷി​നി മൊ​ഴി ന​ൽ​കി. ക​രീ​ല​ക്കു​ള​ങ്ങ​ര പൊ​ലീ​സ് അ​ന്വേ​ഷ​ണം  ആ​രം​ഭി​ച്ചു.

Tags:    
News Summary - Two gangs came on a bike and stole the necklace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.