മുക്കത്ത്​ ടിപ്പറിനടിയിൽപ്പെട്ട്​ രണ്ടു സ്​കൂട്ടർ യാത്രികർക്ക്​ ദാരുണാന്ത്യം

മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ മുക്കത്തിനടുത്തു ഓടത്തെരുവില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടു. സ്​കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മലപ്പുറം ജില്ലയിലെ കീഴുപറമ്പ്-പഴംപറമ്പ് സ്വദേശികളായ കാരങ്ങാട്ട് മുഹമ്മദ് കുട്ടി(57), സി.എന്‍.ജമാലുദ്ദീന്‍(51) എന്നിവരാണ് മരിച്ചത്​.  മുക്കം ഭാഗത്തേക്ക് ലോഡുമായി പോവുന്ന ടിപ്പറിനടിയില്‍പെടുകയായിരുന്നു സ്​കൂട്ടർ. സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

നിർമാണ തൊഴിലാളികളായിരുന്ന മുഹമ്മദ് കുട്ടിയും ജമാലുദ്ദീനും മുക്കം മുരിങ്ങപുറായിൽ നിന്ന്​ ജോലി കഴിഞ്ഞ്​ തിരിച്ചു വരു​േമ്പാഴാണ്​ അപകടം. 

മുക്കം ഫയര്‍ ഫോഴ്‌സും, മുക്കം പോലീസും സംഭവസ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അപകടത്തെതുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. മൃതദേഹങ്ങള്‍ എടുത്തുമാറ്റി റോഡിലെ രക്തക്കറ നീക്കിയതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ടിപ്പര്‍ ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്നു ഓടി രക്ഷപ്പെടുകയായിരുന്നു.

വളവുകളും തിരിവുകളുമുള്ള മുക്കം - ഓടത്തെരുവ് ഭാഗത്ത് അപകടങ്ങളുണ്ടാവുന്നത് പതിവാണ്. ഓടത്തെരുവ് വളവുകളിലെ പാതയോരം കാട് പിടിച്ചുകിടക്കുകയാണ്. 

സുഹ്‌റാബിയാണ്​ മരണപ്പെട്ട മുഹമ്മദ് കുട്ടിയുടെ ഭാര്യ. മിഥുലാജ്, മിന്‍ഹാജ്, മിക്താദ് എന്നിവര്‍ മക്കളാണ്.


കാരങ്ങാട്ട് മുഹമ്മദ് കുട്ടി

റുഖിയയാണ്​ മരിച്ച ജമാലിന്‍റെ ഭാര്യ. ഷംന, ആഷിഖ്, അജ്‌വ എന്നിവര്‍ മക്കളാണ്. മരുമകന്‍ ശാഹുല്‍ പറപ്പൂര്‍.


സി.എന്‍.ജമാലുദ്ദീന്‍


Tags:    
News Summary - two dies in a road acciednt in mukkam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.