Posted On
date_range Updated On
date_range തൃശൂരിൽ ചരക്കുലോറി ബൈക്കിൽ ഇടിച്ച് ദമ്പതികൾ മരിച്ചു
തൃശൂർ: ദേശീയപാത വലപ്പാട് കുരിശുപള്ളിയിൽ ചരക്കുലോറി ബൈക്കിലിടിച്ച് ദമ്പതികൾ മരിച്ചു. തമിഴ്നാട് നാമക്കല്‍ സ്വദേശികളായ ഇളങ്കോവന്, ഭാര്യ കസ്തൂരി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ ആറോടെയായിരുന്നു അപകടം.
കർണാടകയിൽ നിന്ന് കൊച്ചിയിലേക്ക് സവാളയുമായി വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇളങ്കോവനും കസ്തൂരിയും സംഭവസ്ഥലത്തു തന്നെ മരിച്ചു.
ലോറി മറ്റൊരു സൈക്കിളിലും ഇടിച്ചു. പരിക്കേറ്റ സൈക്കിൾ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.