Posted On
date_range Updated On
date_range വടകര മാർക്കറ്റിലെ രണ്ടു തൊഴിലാളികൾക്ക് കോവിഡ്
കോഴിക്കോട്: വടകര മാർക്കറ്റിലെ രണ്ടു തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മാർക്കറ്റിലെ ഒരു പച്ചക്കറികട അടച്ചൂപൂട്ടുകയും ചെയ്തു. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ വടകര മാർക്കറ്റിലെ എല്ലാ തൊഴിലാളികൾക്കും കച്ചവടക്കാർക്കും കോവിഡ് പരിശോധന നടത്താനാണ് തീരുമാനം.
ജില്ലയിൽ ഞായറാഴ്ച നാലുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 18 േപർ രോഗമുക്തി നേടുകയും ചെയ്തു. ഞായറാഴ്ചത്തെ കണക്കുപ്രകാരം 162 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇതിൽ 40 േപർ കോഴിക്കോട് മെഡിക്കൽ കോളജിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.