മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ

അരൂർ :  അരൂർ വട്ടക്കേരി ഭാഗത്ത്  പൊലീസിനെ കണ്ട്  ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് യുവാക്കളെ  മയക്കുമരുന്നുമായി  ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡും, അരൂർ പൊലീസും ചേർന്ന്  പിടികൂടി.  അരൂർ പഞ്ചായത്ത്  2- വാർഡിൽ കായിത്തറ വീട് പോത്താംപറമ്പ് എബിൻ വിൻസെന്റ്, അരൂർ പഞ്ചായത്ത്  4- വാർഡിൽ  കണ്ണമ്പള്ളി ബിജോ അഗസ്റ്റിൻ എന്നിവരുടെ കൈയ്യിൽ നിന്നും 2.03 ഗ്രാം എം.ഡി.എം.എ  കണ്ടെടുത്തു. 

എസ്.ഐ മഹേഷ്, സി.പി.ഒ മാരായ ബിജോയ്,റിയാസ്, നിതീഷ് മോൻ ,എ.എസ്.ഐ ജാക്സൺ, സി.പി.ഒ മാരായ എബിൻ, അനൂപ്, ജിതിൻ, ഷൈൻ  എന്നിവരടങ്ങുന്നസംഘ മാണ്  പ്രതികളെ അറസ്റ്റ് ചെയ്തത്. ചേർത്തല കോടതിയിൽ  ഹാജരാക്കിയ പ്രതികളെ   റിമാൻറ് ചെയ്തു.                                    

Tags:    
News Summary - Two arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.