Posted On
date_range Updated On
date_range സദാചാര പൊലീസ് ചമഞ്ഞ് യുവതിയെയും യുവാവിനെയും മർദിച്ചു; രണ്ടുപേർ അറസ്റ്റില്‍
കപ്പൂര്‍ (പാലക്കാട്): വട്ടകുന്നിൽ ബൈക്കിൽ വന്ന യുവതിയെയും യുവാവിനെയും സദാചാര പൊലീസ് ചമഞ്ഞ് ചോദ്യം ചെയ്തു മർദിച്ചസംഭവത്തില്‍ രണ്ടു പേർ അറസ്റ്റിൽ. വട്ടകുന്ന് സ്വദേശികളായ ശിവന്‍(47), സംഗീത്(42) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രിയാണ് സംഭവം. പ്രദേശവാസിയായ യുവതിയെയും ബൈക്കിലെത്തിയ യുവാവിനയുമാണ് മർദിച്ചതെന്ന് ചാലിശ്ശേരി പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇവരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു.
ചാലിശ്ശേരി സി.ഐ ആര്‍. കുമാര്‍, എസ്.ഐമാരായ ശ്രീലാല്‍, അരവിന്ദാക്ഷൻ, എസ്.സി.പി.ഒ രഞ്ജിത്ത്, സജിത്ത്, സി.പി.ഒമാരായ സജീഷ്, സജിതന്‍ എന്നിവരാണ് അന്വേഷണം സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.